Kerala News
Latest updates and top stories from the Kerala category
ജനകീയ പങ്കാളിത്തത്തോടെ കാട്ടാൽ പുസ്തകമേള മെയ് 22 മുതൽ
കാട്ടാക്കടയുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ കാട്ടാൽ പുസ്തകമേളയ്ക്കും സാംസ്കാരികോത്സവത്തിനും വേദി ഒരുങ്ങുന്നു. മേളയോടനുബന്ധിച്ച് നൽകിവരുന്ന, ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പ്രശസ്തമായ കാട്ടാൽ പുരസ്കാരത്തിന് ഇത്തവണ യുവ റാപ് ഗായകനും ഗാനരചയിതാവുമായ വേടൻ അർഹനായി.

'പഠനത്തിനായി നൽകിയ അമ്മയുടെ മൃതദേഹം തിരികെ നൽകാനാവില്ല'; ഹൈക്കോടതി
അമ്മയുടെ അവസാന ആഗ്രഹത്തിനാണ് കോടതി മുൻഗണന നൽകിയത്

അതിജീവനത്തിൻ്റെ കരുത്തായ അമ്മമാർക്ക് ആദരം; ശ്രദ്ധേയമായി ആസ്റ്റർ മിംസിലെ മാതൃദിന പരിപാടി
'സ്നേഹപൂർവം അമ്മയ്ക്ക് - അതിജീവനത്തിന്റെ കരുത്തായ അമ്മമാർക്ക് ആദരം' എന്ന പേരിൽ നടന്ന വർണ്ണാഭമായ പരിപാടി പ്രശസ്ത എഴുത്തുകാരിയും നടിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ വളർത്തുന്നതിൽ അമ്മമാർ കാണിക്കുന്ന ക്ഷമയും പ്രതിബദ്ധതയും സമൂഹത്തിന് വലിയൊരു പാഠമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

പൂജകളോ കാണിക്കയോ ഇല്ല, പ്രാർത്ഥനയായി എരിയുന്ന നിലവിളക്കുകൾ മാത്രം; കണ്ണൂരിലെ യോഗീശ്വര ഗുഹാക്ഷേത്രം
രണ്ടായിരത്തോളം വർഷം മുൻപ് മഹർഷിമാർ കടലിൽ കുളിച്ച് തപസ്സ് ചെയ്തിരുന്ന ഇടമാണിതെന്നാണ് വിശ്വാസം. പാറക്കല്ലുകൾ കൊണ്ടുതന്നെ മേൽക്കൂരയും ചുവരുകളുമുള്ള ഗുഹയ്ക്കുള്ളിൽ ഭക്തർ സമർപ്പിക്കുന്ന വിളക്കുകൾ മാത്രമാണുള്ളത്. ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തരുടെ കെട്ടുനിറയ്ക്കൽ ചടങ്ങിനും സാക്ഷ്യം വഹിക്കുന്ന ഈ ഗുഹ പൂർണ്ണമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് സംരക്ഷിക്കപ്പെടുന്നത്.

'വീണാ ജോർജ് തോറ്റത് പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാത്തതിനാൽ' സിപിഎം ജില്ലാക്കമ്മറ്റി
അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം

കാടിൻ്റെ നിശ്ശബ്ദതയിലെ പുണ്യസങ്കേതം; പ്രകൃതിയും വിശ്വാസവും ഒന്നിക്കുന്ന അമ്മയമ്പലം ശിവക്ഷേത്രം
മരങ്ങളെയും വന്യജീവികളെയും ഈശ്വരതുല്യമായി കണ്ട് ആരാധിക്കുന്ന ഈ വനക്ഷേത്രം കല്ലടയാറിൻ്റെ ഉത്ഭവസ്ഥാനം കൂടിയാണ്. ക്ഷേത്രത്തിൽ നിന്ന് വനത്തിനുള്ളിലേക്ക് പോകുന്ന വഴിയിൽ ഒരു വിശുദ്ധ കല്ലിനരികിലായി പാർവതി ദേവിയുടെ (അമ്മ സന്നിധാനം) സാന്നിധ്യമുണ്ടെന്നത് ഇവിടുത്തെ വലിയൊരു വിശ്വാസമാണ്.

ആലപ്പുഴയിൽ കനത്ത മഴ; മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവ് മരിച്ചു
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം

Kerala Weather Update|ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
മെയ് 16 മുതൽ 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

അധികൃതർ കൈവിട്ടു, നാട്ടുകാർ ഏറ്റെടുത്തു; പൊന്ന്യം കമ്പിപ്പാലം ജനങ്ങൾ ബലപ്പെടുത്തി
1980-ൽ നിർമ്മിച്ച പാലത്തിൻ്റെ ശോചനീയാവസ്ഥ പലതവണ അധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് നാല്പതോളം യുവാക്കളുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് കിലോമീറ്ററുകൾ ലാഭിക്കാൻ സഹായിക്കുന്ന ഈ പാലത്തിലൂടെ ഒരേസമയം പത്തിൽ കൂടുതൽ ആളുകൾ കയറരുതെന്ന കർശന നിർദ്ദേശവുമുണ്ട്.

ഹിന്ദുധർമ്മത്തെയും വേദമന്ത്രങ്ങളെയും കുറിച്ചറിയാം; കോഴിക്കോട്ട് സൗജന്യ 'വേദശ്രീ' കോഴ്സിന് തുടക്കമായി
ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് ഭദ്രദീപം തെളിയിച്ച് കോഴ്സ് ഉദ്ഘാടനം ചെയ്തു. പ്രാർത്ഥിക്കേണ്ട രീതികൾ, ജപം, ധ്യാനം, ഓങ്കാര സാധന, വേദമന്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കോഴ്സ്.

ഐ.ഇ.എഫ്.എഫ്.കെ. 2026: സ്പാനിഷ് ചിത്രം 'മാജിക് മെമ്മറി' മികച്ച സിനിമ
ശ്രീകൃഷ്ണൻ കെ.പി. സംവിധാനം ചെയ്ത 'ദി റോക്ക്' ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായപ്പോൾ, ഷിഹാബ് ഓങ്ങല്ലൂരിൻ്റെ 'റിക്കാർഡ് ഡാൻസ്' മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സി.എസ്. വെങ്കിടേശ്വരൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.

നെഹ്‌റുവും ഇ.എം.എസും താമസിച്ച ചരിത്രഭൂമി; തളിപ്പറമ്പ് കരിമ്പം ഫാം റസ്റ്റ് ഹൗസ് ഇനി പൊതുജനങ്ങൾക്കും സ്വന്തം
പല രാഷ്ട്രീയ നേതാക്കളും താമസിച്ചിട്ടുള്ള കരിമ്പം ഫാം റസ്റ്റ്ഹൗസിൽ ഇനി പൊതുജനങ്ങൾക്കും താമസിക്കാൻ അവസരം. അതിപുരാതന കെട്ടിടം ബ്രിട്ടിഷ്കാരുടെ കാലത്തെ നിർമ്മിതിയാണ്. താമസത്തിനോടൊപ്പം തന്നെ വിജ്ഞാനവും വിനോദവും പങ്കുവെക്കാനുള്ള അവസരവും സന്ദർശകർക്ക് ഒരുക്കും.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇത്ര സൗകര്യങ്ങൾ മതിയോ?
1979 മുതൽ കേരള മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക ഭവനം എന്ന പദവി നിലനിർത്തി വരികയാണ് ക്ലിഫ് ഹൗസ്

ലോക്കപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിക്കുന്നതിൽ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
ഇതുസംബന്ധിച്ച് പോലീസ് ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ എല്ലാ സ്റ്റേഷനുകളിലും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഉറപ്പാക്കണം

പഠനാവശ്യത്തിന് നൽകിയ മൃതദേഹം മക്കളിൽ ചിലർ ആവശ്യപ്പെട്ടാൽ തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി
മരണശേഷം ശരീരം വിട്ടുനൽകണമെന്ന വ്യക്തിയുടെ താത്പര്യം നിഷേധിക്കാൻ മക്കൾക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി

മകൾ വിവാഹിതയായാലും കന്യാസ്ത്രീയായാലും ഭൂമി മകനെന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി
വിചിത്ര വ്യവസ്ഥയുടെ മറവിൽ സഹോദരിയുടെ വിഹിതം സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്

മുസ്ലിം ലീഗിന് അഞ്ചാംമന്ത്രി ഇല്ല? നാല് മന്ത്രിസ്ഥാനത്തിനു പുറമേ മറ്റൊരു വാഗ്‌ദാനവും
ലീഗിന് യോഗ്യതയുണ്ടെങ്കിലും ഇത്തവണത്തെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്ന് കോൺഗ്രസ്

'ടോയ്‌ലറ്റിൽ പോകണമായിരുന്നു'; ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി
ശുചിമുറിയിൽ പോകാനാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നും എമർജൻസി എക്സിറ്റ് ഉപയോഗിക്കാൻ ശ്രമിച്ചതാണെന്നും യുവതി കുറിപ്പിൽ പറയുന്നു

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്
കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് കേസ്


