Kerala News
Latest updates and top stories from the Kerala category
മുസ്ലിം ലീഗിന് 5 മന്ത്രിമാരെന്ന് സൂചന; ചർച്ചയ്ക്കായി പ്രധാന നേതാക്കൾ തലസ്ഥാനത്ത്
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവർ മന്ത്രിമാരാകും

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം
സോനയെ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം

നഗരഹൃദയത്തിലെ ദേവീചൈതന്യം; വലിയശാല കാവിൽ ദേവീക്ഷേത്രത്തിലെ വിശേഷങ്ങളും ഉത്സവക്കാഴ്ചകളും
സർവ്വചരാചരങ്ങളിലും ചൈതന്യമായി വാണരുളുന്ന കാവിലമ്മ അഥവാ ഭദ്രകാളിയാണ് വലിയശാല കാവിൽ ദേവീക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മീനമാസത്തിലെ ഭരണി നക്ഷത്രത്തോടനുബന്ധിച്ച് ഏഴു ദിവസങ്ങളിലായി നടക്കുന്ന തിരുമഹോത്സവവും അതിലെ സവിശേഷ ആചാരമായ കുത്തിയോട്ടവും നഗരവാസികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തോറ്റംപാട്ടും താലപ്പൊലിയും ഗുരുസിയുമായി ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കുന്ന ഈ ദേവീസന്നിധി വിശ്വാസികൾക്ക് എന്നും ആത്മീയ ശാന്തി നൽകുന്നു.

കറുത്ത കാർണിവൽ അല്ല, വി ഡി സതീശന് വെളുത്ത ഇന്നോവ ക്രിസ്റ്റ
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശപ്രകാരമാണ് മുഖ്യമന്ത്രിയുടെ വാഹനങ്ങൾ വെള്ളയിൽ നിന്ന് കറുപ്പിലേക്ക് മാറിയത്. സുരക്ഷാ കാരണങ്ങളായിരുന്നു അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ, വി ഡി സതീശൻ പഴയ കീഴ്‌വഴക്കമനുസരിച്ച് വെളുത്ത ഇന്നോവ ക്രിസ്റ്റയിലായിരിക്കും യാത്ര ചെയ്യുക

ശുചിത്വത്തിൽ തിളങ്ങി കോഴിക്കോട്; സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ റാങ്കിംഗിൽ കേരളത്തിൽ ഒന്നാമത്
ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗിൻ്റെയും ശുചിത്വ മിഷൻ്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ഒ.ഡി.എഫ്. പ്ലസ് വില്ലേജുകൾ, ഗ്രേ വാട്ടർ മാനേജ്‌മെൻ്റ് തുടങ്ങിയ നൂതന പദ്ധതികളാണ് കോഴിക്കോടിനെ ഈ അഭിമാന നേട്ടത്തിലേക്ക് നയിച്ചത്.

വി.ഡി. സതീശൻ മന്ത്രിസഭയിൽ ചെന്നിത്തലയും? ആഭ്യന്തരം വേണമെന്ന് നിലപാട്?
വി.ഡി. സതീശൻ വീട്ടിലെത്തി അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നു. കാര്യങ്ങൾ പാർട്ടി തീരുമാനിക്കും എന്നായിരുന്നു സതീശന്റെ പ്രതികരണം

'ഡീൻ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നം; എംപിയുടെ പണി എടുത്താൽ മതി' ഇടുക്കി DCC പ്രസിഡന്റ്
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ ഡിസിസി നടപടിയെടുത്തത് ഡിന്‍ കുര്യാക്കോസ് ചോദ്യം ചെയ്തിരുന്നു. ഇതിലാണ് സി പി മാത്യുവിന്റെ പ്രതികരണം

'പത്രാസ് കൂടിയാൽ ജനങ്ങളിൽ നിന്ന് അകലും', പുതിയ കാറും അകമ്പടിവാഹനങ്ങളും വേണ്ടെന്ന് വി ഡി സതീശൻ
അധികാരത്തിന്റെ പത്രാസിൽ മയങ്ങില്ലെന്ന വാക്ക് ജനങ്ങൾക്ക് കൊടുത്തിട്ടുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ

കേരളത്തിൽ കാലവർഷം മെയ് 26 ഓടെയെന്ന് കാലാവസ്ഥാ വകുപ്പ്
സാധാരണയായി ജൂൺ 1-നാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. കഴിഞ്ഞ രണ്ട് വർഷവും ഇത് നേരത്തെയായിരുന്നു; 2024-ൽ മെയ് 30-നും കഴിഞ്ഞ വർഷം മെയ് 24നുമായിരുന്നു സംസ്ഥാനത്ത് കാലവർഷം എത്തിയത്

സ്റ്റോപ്പില്ലാത്തിടത്ത് നിർത്താത്തതിന് യുവതി KSRTC ബസിന്റെ ഗ്ലാസ് അടിച്ചു തകർത്തു
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് യുവതി അടിച്ചുതകർത്തത്

കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര മെയ് 15ന് തുടങ്ങിയില്ല; ടിക്കറ്റെടുക്കാതെ മഹിള മോർച്ച പ്രതിഷേധം
മെയ് പതിനഞ്ചാം തീയതി മുതൽ സൗജന്യ യാത്ര ഉറപ്പുനൽകിയ കോൺഗ്രസ് വാഗ്ദാനം പാലിച്ചില്ലെന്ന് മഹിളാമോർച്ച നേതാവ് നവ്യ ഹരിദാസ്

ദുരിതമകറ്റുന്ന അമ്മ; ഇടത്തറയിലെ ദേവീസന്നിധിയിലേക്ക് ഒരു ആത്മീയ യാത്ര
തിരുവനന്തപുരം ചെമ്പഴന്തിക്ക് സമീപം പ്രശാന്തമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന പുണ്യസങ്കേതമാണ് ഇടത്തറ ശ്രീ മഹാഭദ്രകാളി ക്ഷേത്രം. നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു ആൽത്തറയിൽ ആരംഭിച്ച ദേവീചൈതന്യം ഇന്ന് നാടിൻ്റെ പ്രധാന ആരാധനാകേന്ദ്രമായി മാറിയിരിക്കുന്നു.

മീൻകുന്ന് ബീച്ച്: തിരക്കുകളിൽ നിന്നൊഴിഞ്ഞ് കണ്ണൂരിലെ ശാന്തമായ ഒരു കടൽത്തീരം
കണ്ണൂരിലെ പ്രധാന കടൽ തീരങ്ങളിലൊന്നായ മീൻകുന്ന് ബീച്ച്. പയ്യാമ്പലം ബീച്ചിൻ്റെ ഭാഗമാണ് മീൻകുന്ന് ബീച്ച്. ശാന്തമായി കടൽ കണ്ടിരിക്കാൻ ആഗ്രഹിക്കന്നവർക്ക് പറ്റിയ ഇടം.

'യുവ ആപ്ദ മിത്ര' പരിശീലനം പൂർത്തിയായി; ദുരന്തമുഖങ്ങളിൽ തുണയാകാൻ സന്നദ്ധസേവകർ സജ്ജം
ദുരന്തമുഖങ്ങളിൽ ശാസ്ത്രീയമായ രക്ഷാപ്രവർത്തനങ്ങൾ നടത്താനും അടിയന്തര ചികിത്സാ സഹായങ്ങൾ നൽകാനും സന്നദ്ധസേവകരെ പ്രാപ്തരാക്കുന്നതായിരുന്നു ഏഴു ദിവസത്തെ ക്യാമ്പ്. തദ്ദേശീയമായി രക്ഷാപ്രവർത്തകർ ലഭ്യമാകുന്നതോടെ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സാധിക്കുമെന്നാണ് പദ്ധതിയുടെ പ്രതീക്ഷ.

കോഴിക്കോട് കാഴ്ചവിസ്മയം ഒരുക്കി ഇൻഡിപെൻഡൻ്റ് ആൻഡ് എക്സ്പെരിമെൻ്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള
സംവിധായകൻ ജിയോ ബേബി, ജോളി ചിറയത്ത് തുടങ്ങിയവർ പങ്കെടുത്ത ഐ.ഇ.എഫ്.എഫ്.കെ. സ്വതന്ത്ര ചലച്ചിത്ര മേളയിൽ 'എബ്ബ്', 'കാക്കത്തൊള്ളായിരം കമ്മ്യൂണിസ്റ്റുകൾ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

കായലും കടലും ചേരുന്ന കാപ്പിലിലെ പുണ്യസങ്കേതം; വലിയവിളാകം ശ്രീ ബാലഭദ്രകാളി ദേവി ക്ഷേത്ര വിശേഷങ്ങൾ
പണ്ട് കടൽതീരത്ത് നിർമ്മിച്ച ആദ്യത്തെ കടപ്പുറംകാളി ക്ഷേത്രം നശിച്ചതിന് ശേഷം അവിടെ നിന്ന് ലഭിച്ച ചിലമ്പും വാളും പ്രതിഷ്ഠിച്ചാണ് ഇന്നത്തെ ക്ഷേത്രം രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഭക്തരുടെ ദുരിതമകറ്റുന്ന അമ്മയായി ബാലഭദ്രകാളി വാഴുന്ന ഇവിടെ കുംഭമാസത്തിലെ അനിഴം തിരുനാൾ മഹോത്സവമാണ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷം.

കൊല്ലത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശങ്ങളുമായി ജില്ലാ കലക്ടർ
കൊല്ലം ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ വേനൽമഴയ്ക്കും മണിക്കൂറിൽ 50 കി.മീ. വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു. ഇടിമിന്നൽ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക, മരച്ചുവട്ടിൽ നിൽക്കരുത് തുടങ്ങിയ കർശന നിർദ്ദേശങ്ങൾ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

കടമുറിയിൽ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; 8 വയസുള്ള മകൾക്കും പൊള്ളലേറ്റു
സമീപത്ത് നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്

Kerala Weather Update| കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്
കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്


