
രണ്ടായിരത്തോളം വർഷം മുൻപ് മഹർഷിമാർ കടലിൽ കുളിച്ച് തപസ്സ് ചെയ്തിരുന്ന ഇടമാണിതെന്നാണ് വിശ്വാസം. പാറക്കല്ലുകൾ കൊണ്ടുതന്നെ മേൽക്കൂരയും ചുവരുകളുമുള്ള ഗുഹയ്ക്കുള്ളിൽ ഭക്തർ സമർപ്പിക്കുന്ന വിളക്കുകൾ മാത്രമാണുള്ളത്. ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തരുടെ കെട്ടുനിറയ്ക്കൽ ചടങ്ങിനും സാക്ഷ്യം വഹിക്കുന്ന ഈ ഗുഹ പൂർണ്ണമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് സംരക്ഷിക്കപ്പെടുന്നത്.
