Kerala News
Latest updates and top stories from the Kerala category
ഈരാറ്റുപേട്ട നഗരസഭയിൽ ഗതാഗത പരിഷ്കാരങ്ങൾ മേയ് 1 മുതൽ കർശനമാക്കും
യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി തിരക്കേറിയ മേഖലകളിൽ കൂടുതൽ ഡിവൈഡറുകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.

'അൻവറിന്റേത് രാഷ്ട്രീയ മറുപടിയല്ല;തല പകുതി മൊട്ടയടിച്ച് നടക്കാനാണ് ധൈര്യം കാണിക്കേണ്ടത്';മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ
മൊട്ടയടിക്കുന്നതിനെ ഒരു ദുരന്തമായി ചിത്രീകരിക്കുന്നതിനോട് തങ്ങൾ യോജിക്കുന്നില്ലെന്നും സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി

നഗരഹൃദയത്തിലെ ആത്മീയ സങ്കേതം; ചരിത്രമുറങ്ങുന്ന വലിയശാല ശ്രീ മഹാഗണപതി ക്ഷേത്രം
തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള വലിയശാല അഗ്രഹാരത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാഗണപതിയെ കൂടാതെ ധർമ്മശാസ്താവും മുരുകനും ഉപദേവന്മാരായുള്ള ഈ ക്ഷേത്രം വിനായക ചതുർത്ഥി ആഘോഷങ്ങൾക്കും വൃശ്ചിക മാസത്തിലെ സഹസ്രനാമ ചിറപ്പിനും പേരുകേട്ടതാണ്.

ഉച്ചതിരിഞ്ഞാൽ മന്ത്രങ്ങളില്ലാത്ത ദേശം; മുണ്ടയാംപറമ്പ് ക്ഷേത്രത്തിലെ അപൂർവ്വ ആചാരങ്ങൾ
ഉച്ചതിരിഞ്ഞാല്‍ ഉച്ഛരിക്കാന്‍ പാടില്ലാത്ത ദേശമെന്ന് പുകള്‍പെറ്റ മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രം. അസുര നിഗ്രഹത്തിനായി ശ്രീ കൊട്ടിയൂര്‍ പെരുമാളീശ്വര സന്നിധിയില്‍ നിന്ന് ഉത്ഭവിച്ചശക്തി മുണ്ടയാംപറമ്പില്‍ കുടികൊണ്ടു എന്നാണ് ഐതിഹ്യം. തെയ്യങ്ങള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ ചെണ്ട ഉപയോഗിക്കാത്ത അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിവിടം.

പ്രസന്ന ഭാവത്തിൽ പനവിളക്കോട്ട് അമ്മ; മുക്കോല ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ ഉത്സവാരവം
വിഴിഞ്ഞം ഗ്രാമത്തിലെ മുക്കോലയിൽ സ്ഥിതിചെയ്യുന്ന പനവിളക്കോട് ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം ഭക്തരുടെ പ്രധാന അഭയകേന്ദ്രമാണ്. ചണ്ഡ-മുണ്ഡാസുര നിഗ്രഹത്തിന് ശേഷം പ്രസന്ന ഭാവത്തിൽ കുടികൊള്ളുന്ന ദേവിയുടെ കുംഭ പുണർത മഹോത്സവം കുംഭമാസത്തിൽ ഏഴ് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. മഞ്ഞൾ നീരാട്ട്, കളമെഴുത്തും പാട്ടും, ആനപ്പുറത്തെ എഴുന്നള്ളിപ്പ്, പൊങ്കാല എന്നിവ ഉത്സവത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്.

നേമവും കഴക്കൂട്ടവും പിടിക്കുമെന്നുള്ള ബിജെപിയുടെ ആത്മവിശ്വാസത്തിനു പിന്നിൽ RSS പദ്ധതി
മികച്ച സാഹചര്യങ്ങൾ ഉണ്ടെങ്കിലും അവസാന നിമിഷം വിജയം കൈവിട്ടു പോകുന്ന ബിജെപിയുടെ പ്രവർത്തനശൈലി മാറ്റാനായി സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു ഇവർ ഈ മണ്ഡലങ്ങളിൽ പ്രവർത്തനം ഏകോപിച്ചത്.

യുഡിഎഫിന് 60 മുതൽ 78 സീറ്റ് വരെ സാധ്യത;കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് ടുഡേയ്സ് ചാണക്യ സർവെഫലം
എൽ.ഡി.എഫിന് 55 മുതൽ 73 വരെ സീറ്റുകളും ലഭിക്കാൻ സാധ്യതയുണ്ടെന്നും സർവെഫലം പറയുന്നു.

കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കണ്ടെത്തി
കടലില്‍ മരിച്ച നിലയില്‍ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്

വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് മുസ്ലീം ലീഗ് മുമ്പേ പറയുന്നതെന്തു കൊണ്ട് ?
എക്സിറ്റ് പോൾ വന്നതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ആരാകണം എന്നതിൽ തങ്ങളുടെ താല്പര്യം മുൻകൂർ പരസ്യമാക്കിയ അസാധാരണ നടപടിയിലൂടെ ഭരണത്തിന്റെ ദിശയിലേക്ക് മുസ്ലീം ലീഗ് വിരൽ ചൂണ്ടുന്നതിന് പല കാരണങ്ങൾ ഉണ്ട്.

'ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് റോഡിലൂടെ നടക്കും; റിയാസ് തയാറാണോ?' വെല്ലുവിളിച്ച് അൻവർ
സംസ്ഥാനത്ത് നിലവിൽ പിണറായിസത്തിനെതിരായ തരംഗമുണ്ടെന്നും മുഹമ്മദ് റിയാസിന്റെ അമിതമായ ആധിപത്യം എൽ.ഡി.എഫിന് വലിയ തിരിച്ചടിയായെന്നും അൻവർ

'മുസ്ലിം ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല; എല്ലാം പാണക്കാട് തങ്ങള്‍ തീരുമാനിക്കും' മാറാട് ആവര്‍ത്തിക്കുമെന്ന് വെള്ളാപ്പള്ളി
'ഇവിടെ യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് അര്‍ത്ഥം. ലീഗിന്റെ ഭരണം വന്നാല്‍ രാജ്യത്ത് അരാജകത്വം അല്ലാതെ എന്തെങ്കിലും ഉണ്ടാവുമോ? ഇവിടെ മാറാട് എത്രെണ്ണം ഉണ്ടാവും? എന്തെല്ലാം കുഴപ്പം അവര്‍ സൃഷ്ടിക്കും'

കൊടുംചൂടിൽ ഒരു ജീവൻകൂടി പൊലിഞ്ഞു; സൂര്യാഘാതമേറ്റ് വാഹനമോടിക്കുന്നതിനിടെ യുവാവിന് അന്ത്യം
ഗുഡ്സ് വാഹനം ഓടിച്ച് വീട്ടിലേക്കു പോകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കിഴിശ്ശേരി കടുങ്ങല്ലൂരിൽ വച്ച് തളർന്നു വീഴുകയായിരുന്നു

കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു
തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിനടുത്ത് കളിക്കുന്നതിനിടെയാണ് ഋതുചന്ദ്രയ്ക്ക് പാമ്പുകടിയേറ്റത്

'സസ്പെൻഷൻ ഉത്തരവ് അംഗീകാരമായി കണക്കാക്കുന്നു, ഏപ്രിൽ 9ന് വോട്ടർമാർ പുറത്താക്കിയ സർക്കാരിന്റെ ഉത്തരവ് കാര്യമാക്കുന്നില്ല' ഡോ. ബി അശോക്
'പോകുന്നതിന് മുമ്പ് ശത്രുക്കളെന്ന് സംശയിക്കുന്നവരുടെ നേർക്ക് അവർ ഒരു റൗണ്ട് വെടിയുതിർക്കുന്നു എന്നേയുള്ളു. 2026 ജനുവരി 25 മുതൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നീക്കങ്ങൾ സർക്കാരിന്റെ പൊതുഭരണ വകുപ്പിൽ നടക്കുന്നുണ്ട്'

വെള്ളക്കടലാസ് നിറച്ച ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം, തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചു; ഡോ. ലിസി മാത്യുവിന് സർവകലാശാലയുടെ കുറ്റപത്രം
ഡോ.ലിസി ഇന്ന് സർവീസിൽ നിന്നു വിരമിക്കാനിരിക്കെയാണ് നടപടി

വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് മുസ്ലിം ലീഗ്; ഉപ മുഖ്യമന്ത്രിസ്ഥാനം ചോദിക്കില്ലെന്ന് സാദിഖലി തങ്ങൾ
മുൻ കാലങ്ങളിൽ മുസ്ലിം ലീഗിന് നല്ല പരിഗണന മന്ത്രിസഭയിൽ അടക്കം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒന്നും ചോദിച്ച് വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലീഗിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു

സണ്ണി ജോസഫിന്റെ പേരിലുള്ള കത്ത്: കെ സുധാകരന്റെ മരുമകന്റെ മൊഴിയെടുത്തു
കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ മുൻ കോൺഗ്രസ് പ്രവർത്തകരായ എ ജെ ജോസഫ്, കെ അബ്ദുൾഖാദർ എന്നിവർക്കെതിരെ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു

തിരുവനന്തപുരം കടക്കാവൂരിൽ തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരൻ മരിച്ചു
നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഫുട്ട്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു

'മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല' വി ഡി സതീശനെതിരെ തൊടുപുഴയിൽ പോസ്റ്റർ
നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് വി ഡി സതീശനായി ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൊടുപുഴയിൽ വി ഡി സതീശനെതിരെ പോസ്റ്റർ പതിച്ചത്


