
തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള വലിയശാല അഗ്രഹാരത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാഗണപതിയെ കൂടാതെ ധർമ്മശാസ്താവും മുരുകനും ഉപദേവന്മാരായുള്ള ഈ ക്ഷേത്രം വിനായക ചതുർത്ഥി ആഘോഷങ്ങൾക്കും വൃശ്ചിക മാസത്തിലെ സഹസ്രനാമ ചിറപ്പിനും പേരുകേട്ടതാണ്.
