India News
Latest updates and top stories from the India category
'എന്നെയും സൈന്യത്തെയും വലിച്ചിഴക്കുന്നത് നീതികേട്' രാഹുൽ ഗാന്ധിക്കെതിരെ മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെ
സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെ മനസ്സ് തുറന്നത്

തമിഴ്നാട്ടിൽ 84.73 ശതമാനം;ബംഗാൾ ഒന്നാം ഘട്ടം 91.46 ശതമാനം;ചരിത്രത്തിലെഏറ്റവും ഉയർന്നത്
234 നിയമസഭാ മണ്ഡലങ്ങളിലായി 5.73 കോടി വോട്ടർമാരാണ് തമിഴ് നാട്ടിലുള്ളത്. ബംഗാളിൽ 294 അംഗ നിയമസഭയിലെ 152 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്

സാറ് ആക്ഷൻ ഹീറോ ആകണ്ട! വിദ്യാർത്ഥികളുടെ പാന്റിനുള്ളിൽ ചൊറിയണം ഇട്ട ഹെഡ്മാസ്റ്റർ ഇനി വീട്ടിലിരിക്കും
ക്ലാസിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് പത്ത് വിദ്യാർത്ഥികളുടെ പാന്റ്സിനുള്ളിൽ ഹെഡ്മാസ്റ്റർ ചൊറിയണം തിരുകിക്കയറ്റി

'ആദ്യഘട്ട വോട്ടെടുപ്പിൽ തന്നെ ബംഗാളിലെ സ്ത്രീകളും യുവാക്കളും തൃണമൂലിനെതിരെ രംഗത്തിറങ്ങി';പ്രധാനമന്ത്രി നരേന്ദ്ര മോദി
കത്തുന്ന ചൂടിനെ അവഗണിച്ചുള്ള ഈ ജനപങ്കാളിത്തം മെയ് 4 ഫലപ്രഖ്യാപന ദിവസം മാത്രമല്ല, ബംഗാളിലെ മാറ്റത്തിന്റെ ദിവസം കൂടിയാണെന്ന് ഉറപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

അശ്ലീല പാസ്‌വേഡുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും: നാസിക് ടിസിഎസ് കേസിൽ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
ഓഫീസിലെ വൈഫൈ പാസ്‌വേഡുകളിൽ അശ്ലീല പദങ്ങൾ ഉപയോഗിച്ചും, ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ മോശം സന്ദേശങ്ങൾ അയച്ചും സ്ത്രീ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഇരകൾ വെളിപ്പെടുത്തി

ഹിമാചലിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി: ഉന്നത ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ശമ്പളം 30% വരെ വെട്ടിക്കുറച്ചു
സർക്കാരിന്റെ ഈ തീരുമാനം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്

പ്രചരിക്കുന്നത് വ്യാജവാർത്ത; പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന വാർത്തകൾ തള്ളി സർക്കാർ
റീട്ടെയിൽ ഇന്ധന വില വർദ്ധിപ്പിക്കാൻ നിലവിൽ യാതൊരു നിർദ്ദേശവും പരിഗണനയിലില്ലെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു

News18 Exclusive| 'ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും' മമതയ്ക്കെതിരെ നിതിൻ നബിൻ
"അവർ ന്യൂനപക്ഷമാണോ ഭൂരിപക്ഷമാണോ എന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഈ രാജ്യത്തെ പൗരന്മാരോട് മാത്രമാണ് ഞങ്ങൾക്ക് ഉത്തരവാദിത്തം, വിദേശികളോടല്ല. ഇല്ലാത്ത വോട്ടർമാർക്കും വിദേശികൾക്കും വേണ്ടി മമത ബാനർജി എന്തിനാണ് വാദിക്കുന്നത്?" അദ്ദേഹം ചോദിച്ചു

ഐഫോൺ ഫാക്ടറിയുടെ ശുചിമുറിയിൽ കൗമാരക്കാരിയുടെ പ്രസവം; കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
ടോയ്‌ലറ്റിനുള്ളിൽ കുഞ്ഞിനെ പ്രസവിച്ച ശേഷം കഴുത്തറുത്ത് മൃതദേഹം ഒരു ബാഗിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്

News18 Exclusive| 'വിജയുടെ സഹായം ആവശ്യമില്ല' തമിഴ്‌നാട്ടിൽ സഖ്യസാധ്യത തള്ളി നിതിൻ നബിൻ; എൻഡിഎ വരുമെന്ന് പ്രഖ്യാപനം
വിജയുടെ പിന്തുണയില്ലാതെ തന്നെ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

News18 Exclusive| ബിജെപി കേരളം പിടിക്കുമോ? ജനവിശ്വാസം ഇത്തവണ ദൃശ്യമാകുമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ
'മുൻപ് രണ്ട് ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഇപ്പോൾ 20 ശതമാനത്തിലേക്ക് ഉയർന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന് തെളിവാണ്'

News18 Exclusive| 'ഇതാണ് ഞങ്ങളുടെ പാർട്ടിയുടെ സൗന്ദര്യം' പ്രധാനമന്ത്രിയുടെ 'ബോസ്' വിളിയിൽ നിതിൻ നബിൻ
നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായ ഈ പരാമർശത്തെക്കുറിച്ച് നിതിൻ നബിൻ മനസ്സ് തുറന്നത്

'അച്ഛനെ പോലെ സിവിൽ സർവീസ് ഉദ്യോഗസ്ഥയാകാൻ ആഗ്രഹിച്ചു, പഠനത്തിൽ മിടുക്കി': ഡൽഹിയിൽ കൊല്ലപ്പെട്ട 22കാരിയെ കുറിച്ച് ബന്ധുക്കൾ
ബുധനാഴ്ച രാവിലെ മാതാപിതാക്കൾ ജിമ്മിൽ പോയ സമയത്താണ് സംഭവം നടന്നത്. അവർ തിരികെ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മകൾ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു

News18 Exclusive| വനിതാ വോട്ടർമാർ ബിജെപിക്കൊപ്പം; ബംഗാളിലും തമിഴ്നാട്ടിലും എൻഡിഎ സർക്കാർ വരും: നിതിൻ നബിൻ
'കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളി ഇത്തവണ അവസാനിക്കും. ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത്തവണ ദൃശ്യമാകും'

വീട്ടിൽ സാരിക്ക് പകരം നൈറ്റി ഇട്ട തർക്കത്തിനൊടുവിൽ ഭാര്യയെ തീകൊളുത്തി ഭർത്താവ്
വീട്ടിൽ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ ഭർത്താവ് സ്ഥിരമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

'24 മണിക്കൂറിൽ വിശദീകരണം' പ്രധാനമന്ത്രിക്കെതിരായ 'തീവ്രവാദി' പരാമർശത്തിൽ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'തീവ്രവാദി' എന്ന് വിളിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. ബിജെപിയുടെ പരാതിയെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ നിലപാട് വ്യക്തമാക്കാൻ കമ്മീഷൻ ഖാർഗെയോട് ആവശ്യപ്പെട്ടു

നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്‌നാട്ടിലും ബംഗാളിലുമായി പിടിച്ചെടുത്തത് 1000 കോടിയിലധികം രൂപയുടെ അനധികൃത പണം
തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലുമായി മാത്രം പിടിച്ചെടുത്ത തുക 1000 കോടി രൂപ കടന്നു

ബെംഗളൂരു ജയിൽ മതതീവ്രവാദക്കേസ്: തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം കഠിനതടവ്
ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ വെച്ചാണ് തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടന്നത്. ജയിലിൽ കഴിയുന്ന യുവാക്കളെ കണ്ടെത്തുക, അവരെ മതതീവ്രവാദത്തിലേക്ക് ആകർഷിക്കുക, മതം മാറ്റുക, ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പരിശീലനം നൽകുക എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം

'30 വയസിന് താഴെയുള്ള കന്യകയായ ബ്രാഹ്മണ യുവതിയെ വേണം'; വിവാഹമോചിതനായ 37 കാരന് കനത്ത വിമർശനം
വധുവിനെ കണ്ടെത്തുന്നതിനായി ഇയാൾ മുന്നോട്ടുവച്ച ഡിമാന്റുകൾ തന്നെ ഞെട്ടിച്ചുവെന്ന് യുവതി വീഡിയോയിൽ പറയുന്നു


