Movies News
Latest updates and top stories from the Movies category
ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി
ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് 72 വർഷത്തെ ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ഗുജറാത്തിലെ ഏകതാ നഗറിൽ വെച്ചാണ് നടക്കുക

'നിർത്തണെങ്കിൽ ഇവിടെ വെച്ച് നിർത്തണം; അല്ലെങ്കിൽ നിങ്ങൾ നിർത്തിയാലും ഞങ്ങൾ നിർത്തില്ല! 'ആശ' ട്രെയ്‌ലർ
നേർക്കുനേർ പോരടിക്കുന്ന ഉർവശിയും ജോജുവും ആണ് ട്രെയ്‌ലറിൽ ഉളളത്. ഉർവശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തിൽ വിജയരാഘവനും എത്തുന്നു

ഡോൺ പാലത്തറയുടെ 'ഏകദേശം' ഫിലിംഫെസ്റ്റ് ആഖൻ 2026ൽ ലോക പ്രീമിയർ
സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത്

പ്രശസ്ത ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു; വെള്ളിത്തിരയിൽ മമ്മൂട്ടിയെ ആദ്യം പകർത്തിയ പ്രതിഭ
മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ച 1971-ലെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി നായരായിരുന്നു. പിന്നീട് മമ്മൂട്ടിക്ക് സംഭാഷണമുള്ള ആദ്യ വേഷം ലഭിച്ച ‘കാലചക്രം’ എന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തതും അദ്ദേഹമാണ്

സിനിമയുടെ പുതിയ കേന്ദ്രമാകാൻ കശ്മീർ; ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം
അന്താരാഷ്ട്ര ചലച്ചിത്രങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും ജമ്മു കശ്മീരിലേക്ക് എത്തിക്കാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമകൾ പ്രാദേശിക പ്രേക്ഷകർക്ക് ലഭ്യമാക്കാനും മേള ലക്ഷ്യമിടുന്നു.

എം.ജി.ആറിനെ ഭയന്ന് പേര് മാറ്റിയ കമൽ ഹാസൻ ചിത്രം!
മേയ് ഒന്നിന് തൊഴിലാളി ദിനത്തിൽ തന്നെ ചിത്രം റിലീസ് ചെയ്തതിനാൽ പുതിയ പേര് സിനിമയ്ക്ക് ഏറെ അനുയോജ്യമായി മാറി

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെളുപ്പിന് ഒരു മണിക്കായിരുന്നു അന്ത്യം

വെള്ളിത്തിരയിലെ രാജാവിന്റെ അടുത്ത വരവ്; പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി മമ്മൂട്ടി
നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 'മേള' എന്നാണ് ചിത്രത്തിന്റെ പേര്

ചേട്ടന്മാർ എല്ലാരും; നിവിനും ഫഹദിനുമൊപ്പം സഞ്ജു സാംസണും
നിവിൻ പോളിക്കും ഫഹദ് ഫാസിലിനുമൊപ്പമുള്ള സഞ്ജു സാംസണിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്

Mohanlal | മോഹൻലാലിന്റെ 367-ാം ചിത്രം; വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എന്ത് പേരിടും?
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമ

Toxic movie | ടോക്സിക് ഇംഗ്ലീഷ് പതിപ്പിൽ 17 മിനിറ്റ് കുറവ്; കിയാരാ അദ്വാനിയുടെ 'തബാഹി' ഗാനം എടുത്തുമാറ്റിയോ?
യാഷിന് പുറമെ കിയാര അദ്വാനി, നയൻതാര, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ

ലാലേട്ടൻ കാക്കി അഴിച്ചു; ഇനി സ്ക്രീനിൽ; മോഹൻലാൽ, തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' പാക്കപ്പ്
ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്

എ.ആർ. റഹ്മാൻ അഭിനയിക്കുന്ന മൂൺവാക്കും രൺബീറിന്റെ രാമായണയും ബോക്സ് ഓഫീസിൽ കോർക്കുമോ?
യോഗി ബാബു ചിത്രത്തിൽ 16 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത

പി.സുധീർ ചിത്രാഞ്ജലി അന്തരിച്ചു; 500ലധികം സിനിമകളുടെ പ്രോസസിംഗ് നടത്തിയ ചലച്ചിത്രകാരൻ
ചിത്രാഞ്‌ജലി സ്റ്റുഡിയോ ആരംഭിച്ചതു മുതൽ ചിത്രാഞ്ജലിയിൽ ലാബ് ടെക്നീഷ്യൻ, ലാബ് ചീഫ്, കളർ കൺസൾട്ടൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു

വീണ്ടും ചിത്രീകരിക്കില്ല; രജനീകാന്തിന്റെ 'ജെയ്‌ലർ 2' റിലീസ് ഒക്ടോബറിൽ തന്നെന്ന് ഉറപ്പിച്ച് നിർമാതാക്കൾ
‘ജെയ്‌ലർ’ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായ ‘ജെയ്‌ലർ 2’നായി രജനീകാന്ത് വീണ്ടും എത്തുകയാണ്

'ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ കമന്‍റ് വിഷമിപ്പിച്ചു'; സൗണ്ട് ഡിസൈനർക്കെതിരെ 'ഓപ്പറേഷൻ ത്രാൾ' ടീം
ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്‍റ് ഏറെ വിഷമിപ്പിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ രതീഷ് വേഗ

ആർ. മാധവന്റെ ‘ജി.ഡി.എൻ’ ലാഭത്തിന്റെ ഒരു ഭാഗം ഓട്ടിസം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക്; പ്രഖ്യാപനവുമായി നിർമാതാവ്
സിനിമയുടെ വിജയം ബോക്സ് ഓഫീസിലെ നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിലും അതിന്റെ യഥാർത്ഥ വിജയമുണ്ടെന്നുമാണ് നിർമാതാക്കളുടെ നിലപാട്

ബ്രേക്കപ്പായതും പഴയ കാമുകനുമായി ഖുഷി കപൂർ ഒത്തുചേർന്നോ? ഡേറ്റിംഗ് എന്ന് അഭ്യൂഹം
കുട്ടിക്കാലം മുതൽ സുഹൃത്തായ ആകാശ് മേത്തയുമായി ഖുഷി വീണ്ടും അടുപ്പത്തിലായെന്നാണ് വിവരം

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മലയാളത്തിന്റെ 'തിയേറ്റർ'; കൊൽക്കത്തയിലും റഷ്യയിലുമായി നാല് പുരസ്കാരങ്ങൾ
വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളിൽ നിന്നായി നാല് സുപ്രധാന പുരസ്കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കിയിരിക്കുന്നത്


