Kerala News
Latest updates and top stories from the Kerala category
കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞ സെൻട്രൽ ജയിലിൽ? ഹൈക്കോടതി ഉച്ചയ്ക്ക് വിധി പറയും
ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താം. കാപ്പാ കേസിൽ പ്രതിയായതിനാൽ പുറത്തുവിടാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

കൊല്ലത്ത് വിവാഹ സല്‍ക്കാരത്തിനിടെ ഐസ്ക്രീമിന് വേണ്ടി അടി; വധു കുഴഞ്ഞു വീണു
കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് ഐസ്ക്രീമിനെച്ചൊല്ലി വലിയ സംഘര്‍ഷം നടന്നത്

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ഡോ. കെ എസ് രാധാകൃഷ്ണൻ
'ക്രിമിനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്കുവേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേതെന്ന് ബോർഡ് വ്യക്തമാക്കണം'

യൂട്യൂബർ തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി; നടപടി അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍
നിഹാദിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് റിപ്പോര്‍ട്ട് സമർപ്പിച്ചു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു

'വിദേശജോലി നഷ്ടമായി' കുന്നംകുളത്ത് ഒരുകുടുംബത്തിലെ നാലുപേർ ജീവനൊടുക്കാന്‍ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു
മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിബിയുടെ മറ്റൊരു മകനാണ് വിവരം പോലീസില്‍ അറിയിച്ചത്

കോഴിക്കോട് അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റു
അപകടത്തിൽ യുവാവിന്റെ ഇടതുകൈയിലെ ചെറുവിരലും മോതിരവിരലും പൂർണ്ണമായും നടുവിരലിന്റെ പകുതിയും നഷ്ടമായിട്ടുണ്ട്.

സി-ഡിറ്റ് ഡയറക്ടറായി ഡോ:എം അബ്ദുൽ റഹ്മാൻ; പ്രതിഷേധവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിവര സാങ്കേതിക വകുപ്പ് മന്ത്രിക്കും സേവ് യുൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി

നെഹ്റു ട്രോഫി വള്ളംകളിയുടെ ഒന്നാം സമ്മാനം ഇനി കാൽ കോടി; ഒറ്റയടിക്ക് കൂട്ടിയത് 20 ലക്ഷം രൂപ
നിലവിൽ 5 ലക്ഷം രൂപയാണ് നെഹ്‌റു ട്രോഫിയിലെ ഒന്നാം സമ്മാനത്തുക.

'റോ റോ'യിലും സ്ത്രീകള്‍ക്ക് സൗജന്യം; സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍
കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര പോലെ റോറോയിലും ഇനി സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു

'സ്ത്രീക്ക് സ്വന്തമായി സമ്പാദ്യം വേണം'; സൗജന്യ യാത്രയുടെ പണം സ്ത്രീകൾ പിങ്ക് ചിട്ടിയിൽ നിക്ഷേപിക്കണമെന്ന് മുഖ്യമന്ത്രി
സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ കൊച്ചു സമ്പാദ്യ ശീലം വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പാലക്കാട് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; 4 ദിവസമായി ഫോണുകൾ സ്വിച്ച്ഓഫ്
കുടുംബം താമസിച്ചിരുന്ന വീട് നാല് ദിവസമായി പൂട്ടിയ നിലയിലാണ്

'കാട്ടാനകളല്ല നാട്ടാനകളാണ് നശിപ്പിച്ചത്; വാൽപ്പാറ ബസ് നിർത്തിയതിൽ സ്വകാര്യബസുടമകളുടെ സംഘടന
വർഷത്തിൽ ഒന്നോ രണ്ടോ ആഴ്ച മണ്ണിടിഞ്ഞുണ്ടാകുന്ന പ്രകൃതി ദുരന്തത്തെ പേടിച്ചു നിർത്തിയില്ല, വിറളി പിടിച്ചു പാഞ്ഞു വരുന്ന കാട്ടാനകളെ പേടിച്ചു നിർത്തിയില്ല

വഴക്കിന് പിന്നാലെ ഭാര്യ എമർജൻസി നമ്പറിൽ വിളിച്ചു , പൊലീസ് പരിശോധനയിൽ ചുരുളഴിഞ്ഞത് 36 വർഷം മുമ്പത്തെ കേസ്; ഒടുവിൽ അറസ്റ്റ്
കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം പിടിയിലായത്

'ആറന്മുള വിമാനത്താവളം: ഏറ്റവും കൂടുതൽ ഓക്സിജൻ കണ്ടൻ്റുള്ള പത്തനംതിട്ടയ്ക്ക് കണക്ടിവിറ്റിക്ക് വേണ്ടി' ആൻ്റോ ആൻ്റണി എം പി
വിമാനത്താവളം പത്തനംതിട്ട ജില്ലയ്ക്ക് വേണമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അതിനായി ശക്തമായി നിലകൊള്ളുമെന്നും ആന്റോ ആന്റണി

വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 15 പേരിൽ രണ്ടുപേർ കേരളത്തിൽ നിന്നുള്ളവരും, മൂന്നുപേർ ആന്ധ്രപ്രദേശിൽ നിന്നുള്ളവരും, പത്തുപേർ തമിഴ്‌നാട്ടിൽ സ്വദേശികളുമാണ്

ബസിന് മുകളിൽ റീത്ത് വച്ചു; യാത്രക്കാർക്ക് നന്ദി; വാൽപ്പാറ-ചാലക്കുടി സ്വകാര്യ ബസ് ജീവനക്കാരുടെ വൈകാരിക പ്രതികരണം
65 വർഷം നീണ്ട തങ്ങളുടെ സേവനം അവസാനിപ്പിച്ചതായി വാൽപ്പാറ-ചാലക്കുടി സ്വകാര്യ ബസ് ജീവനക്കാർ

ഓഗസ്റ്റ് 15 മുതൽ പോലീസ് സ്റ്റേഷന്റെ ചുമതല എസ്ഐക്ക്
64 സ്റ്റേഷനുകളിൽ ഒഴികെയാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.

തന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് കണ്ഠര് രാജീവര്; മകനെ തന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിനു കത്തു നല്‍കി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതിന് പിന്നാലെയാണ് തന്ത്രി സ്ഥാനത്തുനിന്ന് മാറാന്‍ കണ്ഠര് രാജീവര് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ അടിച്ച് കൈ ഒടിച്ച സംഭവം; ബാലാവകാശ കമ്മീഷനും പൊലീസും കേസെടുത്തു
കുട്ടിയെ അടിച്ച വിവരം അദ്ധ്യാപകൻ തന്നെ വിളിച്ചു പറഞ്ഞെങ്കിലും പരുക്കിന്റെ ഗൗരവം മറച്ചു വെച്ചെന്നാണ് അമ്മ ആരോപിക്കുന്നത്


