Kerala News
Latest updates and top stories from the Kerala category
വയോധികയ്ക്ക് പണം നൽകിയ സ്ത്രീ ശോഭാ സുരേന്ദ്രനും കേന്ദ്രമന്ത്രിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളുമായി കോൺഗ്രസ്
വാഹനത്തിന്റെ പിൻഭാഗത്ത് ഒരു സ്ത്രീ ഇരിക്കുന്നതും അവർ പുറത്തേക്ക് വരാൻ ശ്രമിക്കുമ്പോൾ ശോഭാ സുരേന്ദ്രൻ വേഗത്തിൽ ഡോർ അടയ്ക്കുന്നതുമായ സ്ക്രീൻഷോട്ടുകൾ കോൺഗ്രസ് പുറത്തുവിട്ടു

‘മൂന്നാം പിണറായി സർക്കാർ വരുന്നതിന് വോട്ട് ചെയ്യണം’ കെപിസിസി സെക്രട്ടറി ഡി വി വിനോദ് കൃഷ്ണ രാജിവച്ചു
മതേതരത്വം സംരക്ഷിക്കുന്നതിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലും കോൺഗ്രസിന്റെ പ്രസക്തി ഓരോ ദിവസവും കുറഞ്ഞുവരികയാണെന്ന് രാജിക്കത്തിൽ പറയുന്നു

പാലക്കാട് വോട്ടിന് പണം നൽകിയെന്ന ആരോപണം; കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു: കേസെടുക്കാൻ നിർദേശം
വയോധികയ്ക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടത്

'ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നുമോനേ എന്നാകാം ഉദ്ദേശിച്ചത്; പിണറായിയുടെത് മൃദുലമായ പ്രയോഗം' ഇ പി ജയരാജൻ
പിണറായിയുടെത് മൃദുലമായ പ്രയോഗം മാത്രമാണ്. രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു

'ഡാഷ് മോനെ' പ്രയോഗം കേരളത്തിന് അപമാനം; മറ്റൊരു സിനിമാ ഡയലോഗ് പറയാമായിരുന്നു: കെ.മുരളീധരൻ
വട്ടിയൂർക്കാവിൽ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന പ്രചാരണം വെറുമൊരു തമാശ മാത്രമാണെന്ന് മുരളീധരൻ പരിഹസിച്ചു

കേരളത്തിന് റയിൽവേ വിഹിതം 2585 കോടി; ശബരി പാതയ്ക്ക് 505 കോടി; ഗുരുവായൂർ-തിരുനാവായ പാതയ്ക്ക് 280 കോടി
കേന്ദ്ര ബജറ്റ് നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും വിവിധ സോണുകളിലെ പദ്ധതി വിഹിതം സംബന്ധിച്ച രേഖ ഇന്നലെയാണു പുറത്തുവന്നത്

'പണം നൽകിയ സ്ത്രീ എന്റെ കൂടെയുള്ളതല്ല, തിരക്കഥ തയാറാക്കി വേട്ടയാടി; കാർ തടഞ്ഞത് അശ്ശീല ആംഗ്യം കാണിച്ചതിനാൽ' ശോഭാ സുരേന്ദ്രൻ
പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും ശോഭാ സുരേന്ദ്രൻ

Kerala Weather | കേരളം ചുട്ടുപൊള്ളുന്നു: എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്; പാലക്കാട്ട് താപനില 38 ഡിഗ്രി കടന്നേക്കും
ഉയർന്ന താപനിലയും വായുഭാരവും കാരണം സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

പാലക്കാട്ട് വോട്ടിന് ബിജെപി പണം വിതരണം ചെയ്തെന്ന് കോൺഗ്രസ്; ദൃശ്യങ്ങളിൽ ശോഭാ സുരേന്ദ്രനും
ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയാണ് പുറത്തിറങ്ങി വയോധികയ്ക്ക് പണം നൽകിയതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ കേസ്
അപകടസമയത്ത് മകനല്ല, അവന്റെ സുഹൃത്തുക്കളായ കെഎസ്‌യു പ്രവർത്തകരാണ് കാർ ഓടിച്ചിരുന്നതെന്ന് ബിന്ദു കൃഷ്ണ

പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ സിപിഎം പ്രവർത്തകന് വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിൽ
ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വിദ്വേഷമാണെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്

പാലക്കാട്ടുനിന്ന് വിനോദയാത്രയ്ക്ക് പോയ 14കാരിയെ ചിക്ക്മംഗളൂരില്‍ കാണാതായി
നാൽപ്പതംഗ വിനോദയാത്രാ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്

'ബിജെപി ജയിക്കാതിരിക്കാൻ 104 മണ്ഡലങ്ങളിൽ പിന്തുണ പരസ്യമാക്കാത്തത് മത്സരത്തെ ബാധിക്കുമെന്നതിനാൽ': SDPI
സംസ്ഥാനത്തെ 36 മണ്ഡലങ്ങളിൽ മാത്രമാണ് ഇത്തവണ എസ് ഡി പി ഐ മത്സരിക്കുന്നത്

'കാർ ഓടിച്ചത് മകനല്ല'; കൊല്ലത്ത് കാർ ഇടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ ബിന്ദു കൃഷ്ണ
അപകടമുണ്ടാക്കിയ വാഹനം തന്റെ മകന്റെ പേരിൽ ഉള്ളതാണെന്നത് സത്യമാണെന്നും എന്നാൽ അപകടസമയത്ത് മകൻ കാറിൽ ഉണ്ടായിരുന്നില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി

വോട്ട് ചെയ്യാൻ എന്തൊക്കെ രേഖകൾ? ബൂത്തിൽ മൊബൈൽ ഫോൺ എന്ത് ചെയ്യണം? എങ്ങനെ വോട്ട് ചെയ്യാം ?
ഇലക്ഷൻ ഐഡി കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ഫോട്ടോ പതിച്ച 11 അംഗീകൃത തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാം

'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
ഫസൽ കൊല്ലപ്പെടുന്നത് 2006ൽ ആണ്. എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നത് 2009ൽ ആണ്. ഫസലും എസ്ഡിപിഐയുമായി ഒരു ബന്ധവുമില്ലെന്നും സി.പി.എ ലത്തീഫ് വ്യക്തമാക്കി

കൊട്ടിക്കലാശം;ഹരിപ്പാട് പോലീസുകാരടക്കം പത്തോളം പേർക്ക് പരിക്ക്; പറവൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലത്ത് തിരഞ്ഞെടുപ്പ് കൊട്ടി കലാശത്തിന് എത്തിയവരുടെ വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

ആലപ്പുഴയിൽ കൊട്ടിക്കലാശത്തിനൊപ്പം നടി ഉഷ ഹസീന സിപിഎം വിട്ട് കോൺഗ്രസിൽ
അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു

'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്; തെലങ്കാനയിലെ ആറ് ഗ്യാരണ്ടി പോലും പൂർത്തിയാക്കിയിട്ടില്ല' BRS മുൻ നേതാവ് കെ കവിത
കേരളത്തിന്റെ വളർച്ച തുടരാൻ പിണറായി വിജയനൊപ്പെം നിൽക്കണമെന്നും കെ കവിത


