Kerala News
Latest updates and top stories from the Kerala category
കടലിൻ്റെ മടിത്തട്ടിൽ കണ്ണകി ദേവിയുടെ സാന്നിധ്യം; അറിയാം ചെറിയഴീക്കൽ വടക്കേനട ക്ഷേത്രത്തിലെ അപൂർവ്വ ആചാരങ്ങൾ
തഞ്ചാവൂരിൽ നിന്നും കുടിയേറിയ അരയവംശജർ കാത്തുസൂക്ഷിച്ച ദേവീവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന തോറ്റംപാട്ട് മഹോത്സവം, രാത്രി പത്ത് മണിക്ക് നടത്തുന്ന അപൂർവ്വമായ പൊങ്കാല സമർപ്പണം, പുലർച്ചെ നടക്കുന്ന ചമയവിളക്ക് എഴുന്നള്ളത്ത് എന്നിവ ഈ ക്ഷേത്രത്തെ സാംസ്കാരികമായി ഏറെ സവിശേഷമാക്കുന്നു.

ഇൻസ്റ്റാഗ്രാമിൽ തരംഗമായി 'പൂക്കി സി.എം'; റീൽസിലും ട്രോളിലും വി.ഡി. സതീശൻ തരംഗം
ഇൻസ്റ്റാഗ്രാം റീൽസുകളിലും മീമുകളിലും ഫാൻ എഡിറ്റുകളിലും ഇപ്പോൾ പൂക്കി സി.എം എന്ന ഹാഷ്‌ടാഗ് ആണ് തരംഗം

എറണാകുളത്ത് കുടിയൊഴിപ്പിക്കൽ ശ്രമത്തിനിടെ വൻ സംഘർഷം;ആഭ്യന്തര മന്ത്രി ഇടപെട്ടതോടെ പോലീസ് പിൻവാങ്ങി
പതിനഞ്ചാം തവണയാണ് ഇവിടെ ഒഴിപ്പിക്കൽ ശ്രമം നടക്കുന്നത്

മധുരപ്പുറം കണ്ണൻ: ആനപ്രേമികളുടെ ഹൃദയം കവർന്ന ശാന്തനായ ഗജവീരൻ്റെ കഥ
2006-ൽ അങ്കമാലി സ്വദേശി പി.സി. ബാബുരാജ് സ്വന്തമാക്കിയതു മുതൽ ഒരു അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധമായിരുന്നു മധുരപ്പുറം കണ്ണനും അദ്ദേഹവും തമ്മിലുണ്ടായിരുന്നത്. പത്തടി ഉയരവും ഒത്ത ആകാരഭംഗിയുമുള്ള ഈ ആസാം സ്വദേശി ഗജവീരൻ ഇന്ന് കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ സജീവ സാന്നിധ്യമാണ്. മദ്യപിച്ചെത്തുന്നവരെ പാപ്പാന്മാരാണെങ്കിൽ പോലും അടുപ്പിക്കാത്ത പ്രത്യേക സ്വഭാവക്കാരനായ കണ്ണൻ, തൃപ്പൂണിത്തുറ, വൈക്കം തുടങ്ങിയ പ്രശസ്തമായ എഴുന്നള്ളിപ്പുകളിലെ അവിഭാജ്യ ഘടകമാണ്.

ചരിത്രവും പ്രകൃതിഭംഗിയും ഒന്നാകുന്ന ചന്ദ്രഗിരി കോട്ട: കാസർകോടിൻ്റെ ഒളിഞ്ഞിരിക്കുന്ന വിസ്മയം
കോട്ടകളുടെ ജില്ലയായ കാസർകോട്, ചന്ദ്രഗിരിപ്പുഴ അറബിക്കടലോട് ചേരുന്ന കുന്നിൻമുകളിൽ തലയുയർത്തി നിൽക്കുന്ന ഒരു ചരിത്രവിസ്മയമാണ് ചന്ദ്രഗിരി കോട്ട. പതിനേഴാം നൂറ്റാണ്ടിൽ ശിവപ്പ നായ്ക്കൻ നിർമ്മിച്ച ഈ ചെങ്കൽ കോട്ട, മലബാറിൻ്റെയും തുളുനാടിൻ്റെയും രാഷ്ട്രീയ ചരിത്രസാക്ഷ്യം കൂടിയാണ്.

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; 'വിഷന്‍ 2031' ആദ്യഘട്ടം ജൂണ്‍ ഒന്ന് മുതല്‍ 100 ദിവസത്തെ കർമപരിപാടി
വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂരിപക്ഷത്തിന്റെ തിളക്കം കാർ നമ്പറിലും; മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിലും 'മെസ്സി-സച്ചിൻ' കൗതുകം
കഴിഞ്ഞ സർക്കാരിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ നിലവിൽ പുതിയ മന്ത്രിമാർക്ക് ആർക്കും നൽകിയിട്ടില്ല

മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനമായി; വിദ്യാഭ്യാസവും ഫിഷറീസും മുസ്ലീം ലീഗിന് തന്നെ
Read full article...

Kerala Weather Update|സംസ്ഥാനത്ത് കനത്ത ചൂട് തുടരും; ഉഷ്ണതരംഗ സാധ്യത; മൂന്നാറിലും തൃത്താലയിലും റെഡ് അലർട്ട്
9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടും രേഖപ്പെടുത്തി

വയോജനങ്ങൾക്കൊപ്പം: മറ്റാരുണ്ട് സർക്കാർ അല്ലാതെ?
പങ്കാളിയില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്കിടയിൽ പുനർവിവാഹത്തിന്റെ കാര്യത്തിൽ വലിയ ലിംഗപരമായ അസമത്വം നിലനിൽക്കുന്നുണ്ട്

പേരിന് പിന്നിൽ കൗതുകകരമായ രാജചരിത്രം; തിരുവനന്തപുരം-നാഗർകോവിൽ പാതയിലെ വെടിവെച്ചാൻകോവിൽ വിശേഷങ്ങൾ
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെയുള്ള വെള്ളാളർ സമൂഹത്തിൻ്റെ അമ്മൻ കോവിലിൽ അഭയം തേടിയെന്നാണ് വിശ്വാസം.

മഞ്ഞക്കുറ്റി പിഴുതുമാറ്റും; കെ-റെയിൽ വിജ്ഞാപനം റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്

അന്ധവിശ്വാസം പോകാൻ പറ; എംഎൽഎ ഹോസ്റ്റലിലെ 13-ാം നമ്പർ മുറി കൈവിടാതെ സി.കെ. ഹരീന്ദ്രൻ
13-ാം നമ്പർ മുറിക്ക് മാത്രമല്ല, കാറിനുമുണ്ട് ഈ അപശകുന വിവാദം. 13-ാം നമ്പർ കാറിന് ഇക്കുറിയും ആവശ്യക്കാരില്ല എന്നാണ് റിപ്പോർട്ട്

ജി സുധാകരന് മുന്നില്‍ പിണറായി വിജയൻ്റെ സത്യപ്രതിജ്ഞ; ആരാണ് പ്രോ ടേം സ്പീക്കർ?
ലോക്‌സഭയിലോ നിയമസഭയിലോ ഉള്ള അംഗങ്ങളുടെ പൊതുവായ സമ്മതത്തോടെയാണ് പ്രോ-ടെം സ്പീക്കറെ നിശ്ചയിക്കുന്നത്

കണ്ണൂരിൽ കാറിടിച്ച് അപകടം; സിനിമാ താരം ഇസ്മായിൽ ഉൾപ്പെടെ രണ്ട് പേർ മരിച്ചു
അപകടത്തിന്റെ ആഘാതത്തിൽ കാർ കണ്ണവം പൊലീസിന്റെ നിരീക്ഷണ ക്യാമറയും ഇലക്ട്രിക് പോസ്റ്റും പൂർണ്ണമായി തകർത്താണ് നിന്നത്

ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിച്ചു; ഉത്തരവ് പുറത്തിറങ്ങി
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു

പോലീസിൽ പണി തുടങ്ങി; ഇടത് അനുകൂല അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി
10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്കാണ് മാറ്റിയിരിക്കുന്നത്

"ആര്യ രാജേന്ദ്രന്റെ പ്രവൃത്തികൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി"; രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്യയെ വാഹനത്തിൽ കയറ്റിയതിൽ സ്ത്രീകൾ ഉൾപ്പെടെ പരസ്യമായി എതിർത്തു

'ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് ഇന്‍ക്ലൂസീവ്' ജിന്‍റോ ജോണിന്റെ പോസ്റ്റ് വി ഡി സതീശനെതിരെയോ?
മുഖ്യമന്ത്രി വി ഡി സതീശന്‍ 'വടശേരി ദാമോദരൻ മേനോൻ സതീശൻ' എന്നു പറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്തത്


