India News
Latest updates and top stories from the India category
ജാപ്പനീസ് കമ്പനിയായ ടാകേഡയുമായി കരാർ; ഇന്ത്യയുടെ ആദ്യ ഡെങ്കി വാക്സിൻ 2027-ൽ എത്തും
കഴിഞ്ഞ ജൂലൈയിലാണ് ടാകേഡയുടെ ക്യൂഡെംഗ വാക്സിന് ഇന്ത്യയുടെ ഔഷധ നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചത്.

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും
തങ്ങളുടെ വസതിയിൽ ഗണപതി ആഘോഷങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് അംബാനി കുടുംബം ലാൽബാഗ്ച രാജ സന്ദർശിച്ചത്

നിഥാരി കൊലപാതക പരമ്പരയില് കുറ്റവിമുക്തനാക്കപ്പെട്ട പ്രതി സുരേന്ദ്ര കോലി ഹരിദ്വാറിൽ ജീവനൊടുക്കിയ നിലയിൽ
മൂന്ന് ദിവസം മുൻപാണ് ജോലിക്കായി അദ്ദേഹം ഇവിടെയെത്തിയത്

ഇന്ത്യ ആഗോള സെമികണ്ടക്ടർ വ്യവസായത്തിന്റെ പ്രിയപ്പെട്ട കേന്ദ്രമായി മാറും: പ്രധാനമന്ത്രി മോദി
പുതിയതും വിശ്വസനീയവുമായ നിർമ്മാണ കേന്ദ്രങ്ങളെ ലോകം തേടിക്കൊണ്ടിരിക്കുകയാണെന്നും ഈ ആവശ്യം നിറവേറ്റാൻ ഇന്ത്യ നിരന്തരം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസ് തർക്കം: പാർട്ടിയുടെ പേരും 'പുല്ലും പൂവും' ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു
ഇരുവിഭാഗങ്ങൾക്കും 'ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരോ റിസർവ് ചെയ്ത 'പുല്ലും പൂവും' ചിഹ്നമോ ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ അനുവാദമില്ല

ആരും എതിർത്തില്ല; യു.പി.ഐ ചാർജ് അനുകൂലിച്ച സമിതിയിൽ പി. ചിദംബരമടക്കം അഞ്ച് കോൺഗ്രസ് എം.പിമാർ
സമിതിയുടെ മിനിറ്റ്സ് പ്രകാരം കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിയോജിപ്പും രേഖപ്പെടുത്തിയില്ല

ഡിജിറ്റലായി രാജ്യത്തെ കീടനാശിനി വ്യവസായം;ലൈസൻസ് നടപടി ഓൺലൈൻ വഴി മാത്രം
പതിറ്റാണ്ടുകളായി തുടർന്നുവന്ന കടലാസ് അധിഷ്ഠിത നടപടിക്രമങ്ങൾക്കാണ് ഇതോടെ രാജ്യത്ത് അവസാനമാകുന്നത്

PM Modi@76| പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 76 വയസ്: ഗുജറാത്ത് മുതൽ ഡൽഹി വരെയുള്ള രാഷ്ട്രീയ യാത്രയിലെ 10 നിർണായക വഴിത്തിരിവുകൾ
പാർട്ടി സംഘടനയിലെ പ്രവർത്തനങ്ങൾ, ദീർഘകാലത്തെ ഗുജറാത്ത് മുഖ്യമന്ത്രി പദവി, പത്തുവർഷത്തിലേറെയായി തുടരുന്ന പ്രധാനമന്ത്രി പദവി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര കടന്നുപോയത്

PM Modi@76|'സ്വാഗ് സേ സ്വാഗത്' രാത്രി 11.59ലെ കൗണ്ട്ഡൗൺ; പ്രധാനമന്ത്രി മോദിയുടെ 76-ാം ജന്മദിനം ആഘോഷമാക്കി ബിജെപി
#HappyBdayPMModi എന്ന ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്ത 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അർധരാത്രിയിലെ കൗണ്ട്ഡൗണോടെയാണ് ആരംഭിക്കുന്നത്. സൽമാൻ ഖാൻ ചിത്രമായ 'ടൈഗർ സിന്ദാ ഹൈ'യിലെ ഹിറ്റ് ഗാനമായ 'സ്വാഗ് സേ സ്വാഗത്'ആണ് വീഡിയോയുടെ പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്.

PM Modi@76|പ്രധാനമന്ത്രി മോദിയുടെ പൊതുജീവിതത്തിന് 25 വർഷം: 'സേവാ സങ്കൽപ് അഭിയാൻ' കാമ്പെയ്ന് തുടക്കമിട്ട് ബിജെപി
പൊതുസേവനം, വികസനം, രാഷ്ട്രനിർമാണം എന്നിവയിലെ പ്രധാനമന്ത്രിയുടെ 25 വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ കാമ്പെയ്ന്റെ പ്രധാന ലക്ഷ്യം

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; കുറിപ്പടി പ്രകാരമുള്ള മരുന്ന് വിൽപന നിരീക്ഷണത്തിൽ
റീട്ടെയിൽ വഴി കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ വിൽക്കുന്ന ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ നിർബന്ധമാക്കാനാണ് നിർദേശം

'140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയാണ് പ്രധാനം' യു എസ് ഉപരോധ ബില്ലിൽ ഇന്ത്യയുടെ പ്രതികരണം
140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് ഇന്ത്യ എപ്പോഴും മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു

PM Modi@76| 'ഓരോ അനുഗ്രഹവും ജനസേവനത്തിനുള്ള ദൃഢനിശ്ചയം കൂട്ടുന്നു' പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി
തന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ഗാനത്തിന് സമൂഹമാധ്യമമായ എക്സിലൂടെ മറുപടി നൽകുകയായിരുന്നു അദ്ദേഹം

Modi@76| 76-ന്റെ നിറവിൽ നരേന്ദ്ര മോദി; ഗുജറാത്ത് മുതൽ ഡൽഹി വരെ; 10 പ്രധാന വഴിത്തിരിവുകൾ
ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതു മുതൽ പ്രധാനമന്ത്രിപദം വരെയുള്ള 25 വർഷത്തെ ഭരണപരിചയമാണ് അദ്ദേഹം പൂർത്തിയാക്കുന്നത്

PM Modi Birthday| കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ മുതൽ ജനസേവനം വരെ: 2014 മുതൽ പ്രധാനമന്ത്രി മോദിയുടെ പിറന്നാൾ ആഘോഷങ്ങൾ ഇങ്ങനെ
രാജ്യവ്യാപകമായി വിപുലമായ പൊതുസേവന പരിപാടികളോടെയാണ് കേന്ദ്ര സർക്കാരും ബിജെപിയും പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നത്

വിഷാംശം; പാകിസ്ഥാൻ സൗന്ദര്യവർധക ക്രീമുകൾക്ക് ഇന്ത്യയിൽ നിരോധനം
നിശ്ചിത പരിധിയിൽ കൂടുതൽ ലോഹങ്ങൾ ഈ ഉൽപന്നങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവ വിൽക്കുകയോ വിതരണം ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യരുതെന്ന് വ്യാപാരികൾക്കും വിതരണക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്

യുപിഐ എംഡിആർ നിരക്കിൽ ബാഹ്യസമ്മർദമില്ല; കോൺഗ്രസ് ആരോപണം തള്ളി കേന്ദ്ര സർക്കാർ
സാമ്പത്തികമായി സുസ്ഥിരവും എല്ലാവർക്കും പ്രാപ്യവുമായ ഒരു ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം സൃഷ്ടിക്കുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി

പിഎഫ് കവറേജിനുള്ള പ്രതിമാസ ശമ്പള പരിധി 25,000 രൂപയാക്കി; 51 ലക്ഷം ജീവനക്കാർക്ക് പ്രയോജനം; ചെലവ് 11,339 കോടി രൂപ
സർക്കാർ പ്രതിവർഷം ഏകദേശം 11,339 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി

ഒരു തേങ്ങയ്ക്ക് 8 ലക്ഷം രൂപ! ക്ഷേത്ര ലേലത്തിൽ റെക്കോർഡിട്ട് കർണാടകയിലെ കർഷകൻ
ഈ ലേലം ജയിച്ച് പവിത്രമായ തേങ്ങ വീട്ടിലെത്തിക്കുന്നയാൾക്ക് ശ്രീ മലിംഗരായന്റെ അനുഗ്രഹം ലഭിക്കുമെന്ന് ഭക്തർക്കിടയിൽ ശക്തമായ വിശ്വാസമുണ്ട്. വിജയിക്കും കുടുംബത്തിനും ഈ നാളികേരം ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു


