World News
Latest updates and top stories from the World category
റഷ്യൻ 'ആമസോൺ' തകർക്കാൻ ശ്രമം! റഷ്യയിലെ ഏറ്റവും ധനികയുടെ ഇ-കോമേഴ്സ് സ്ഥാപനം യുക്രൈൻ ആക്രമിക്കുന്നതെന്തിന്?
യുക്രൈന്റെ ആക്രമണങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ് റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ സ്ഥാപനമായ 'വൈൽഡ്ബെറീസ്'

യു.എസ് സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികവുമായി ഇറാൻ; സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം
സൈനികരെ വധിക്കുന്ന ധീരരായ ഇറാനിയൻ സ്ത്രീകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്

വീഡിയോ കോളിൽ വന്നപ്പോൾ തട്ടിപ്പ് പുറത്ത്;മുൻ ഭാര്യയ്‌ക്കെതിരെ നിയമനടപടിയുമായി പാകിസ്ഥാൻ മുൻ മന്ത്രി
വിവാഹത്തിന് മുൻപ് തന്റെ യഥാർത്ഥ രൂപം മറച്ചുവെക്കുന്നതിനായി ഭാര്യ എ.ഐ നിർമ്മിതവും ഡിജിറ്റലായി മാറ്റം വരുത്തിയതുമായ ചിത്രങ്ങളാണ് ഉപയോഗിച്ചതെന്ന് മുൻ മന്ത്രി കോടതിയിൽ പറഞ്ഞു

പാകിസ്ഥാനിൽ ഇന്ധന വിലക്കയറ്റം രൂക്ഷമാകുന്നതിനെതിരെ പ്രക്ഷോഭവുമായി ജമാഅത്തെ ഇസ്ലാമി
പെട്രോളിയം ലെവി പൂർണ്ണമായി ഒഴിവാക്കണമെന്നും പെട്രോൾ വില ലിറ്ററിന് 225 രൂപയായി കുറയ്ക്കണമെന്നുമാണ് പാർട്ടിയുടെ പ്രധാന ആവശ്യം

ഷാർജയിൽ പൊതുനിരത്തിൽ സ്ത്രീയെ ആക്രമിച്ചത് തൻ്റെ ഭാര്യയെന്ന് കരുതി; വിചിത്ര വാദവുമായി യുവാവ്
പൊതുസ്ഥലത്ത് യുവതിക്കും കുട്ടികൾക്കും ഭീഷണിയുണ്ടാക്കുന്ന തരത്തിൽ വാക്കാലും ശാരീരികമായും ആക്രമണം നടത്തിയെന്ന ആരോപണമാണ് കേസിലുള്ളത്

പാകിസ്ഥാനിലെ ഹിന്ദുക്കളെക്കുറിച്ച് അവകാശവാദങ്ങളുമായി പാക് പ്രസിഡന്റ്
പാകിസ്ഥാനിലുള്ള ഹിന്ദുക്കൾ മറ്റേതൊരു രാജ്യത്തേക്കാളും സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും ഇന്ത്യയിലേക്ക് പോകുന്നതിനേക്കാൾ പാകിസ്ഥാനിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സർദാരി പറഞ്ഞു

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയിക്കാൻ ഇറാനും ഒമാനും തമ്മിൽ ചരിത്ര ധാരണ
തങ്ങളുടെ പരമാധികാരം സംരക്ഷിച്ചുകൊണ്ട് തന്നെ വ്യാപാരക്കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുകയാണ് ഈ കരാറിന്റെ ലക്ഷ്യം

യു.എസ് യുദ്ധഭീഷണിക്കിടയിൽ ഇറാൻ പ്രസിഡന്റ് ഡൽഹിയിലേക്ക് ബ്രിക്സ് ഉച്ചകോടിക്കായി
ഇന്ത്യ-ഇറാൻ ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് പെസെഷ്കിയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾക്ക് ഈ സന്ദർശനം വഴിയൊരുക്കും.

വിദേശത്ത് ഇന്ത്യക്കാർ സുരക്ഷിതരല്ലേ? അഞ്ച് വർഷത്തിനിടെ ആക്രമണങ്ങൾ കൂടിയത് ഏഴിരട്ടി; പട്ടികയിൽ യു.എസും യുകെയും യു.എഇയും മുന്നിൽ
2021 നും 2025 നും ഇടയിൽ ഇന്ത്യക്കാർക്കെതിരായ 302 അതിക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്

കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചാറ്റ് ജിപിടിയിൽ തിരഞ്ഞ 17കാരൻ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി
അർജുന്റെ സമീപകാലത്തെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിച്ച അന്വേഷണസംഘം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്

അമേരിക്ക ഒക്ടോബറിൽ ഇറാഖിൽ നിന്ന് പിന്മാറും; നീക്കം 23 വർഷത്തിന് ശേഷം
നിലവിൽ ഇറാഖിൽ എത്ര യു.എസ് സൈനികർ അവശേഷിക്കുന്നുണ്ടെന്നോ പിൻവലിക്കുന്ന സൈന്യത്തെ അടുത്തതായി എവിടേക്ക് മാറ്റുമെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല

'അല്ലാഹുവിന് നന്ദി' ഇറാൻ ഇനി ഭീഷണിയല്ല, ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കെന്ന് ട്രംപ്
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രതികരണം

ഇമ്രാൻ ഖാൻ മരിച്ചോ? അവകാശവാദവുമായി മാധ്യമപ്രവർത്തകൻ; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
73-കാരനായ ഇമ്രാൻ ഖാൻ 2023 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. കുടുംബാംഗങ്ങളെയോ പാർട്ടി നേതാക്കളെയോ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ലെന്ന് പിടിഐ ആരോപിക്കുന്നു

ട്രംപിന്റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഇറാൻ; മിസൈൽ ഭീഷണിയെ തുടർന്ന് തുർക്കിയിലെ നാടകീയ നീക്കങ്ങൾ
ഖത്തർ നൽകിയതും പുതുക്കിപ്പണിതതുമായ ബോയിംഗ് 747 വിമാനത്തിലാണ് ട്രംപ് അങ്കാറയിലെ നാറ്റോ ഉച്ചകോടിയിൽ എത്തിയിരുന്നത്

27 വർഷത്തിന് ശേഷം യൂറോപ്പിൽ അപൂർവ പൂർണ സൂര്യഗ്രഹണം; തത്സമയം കാണാൻ നിർദ്ദേശവുമായി നാസ
യൂറോപ്പിന് പുറമെ ഐസ്‌ലൻഡ്, ഗ്രീൻലാൻഡ്, വടക്കൻ സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ പ്രദേശങ്ങളിലാണ് പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി അറിയിച്ച് 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ' ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം
1947 ആഗസ്റ്റ് 11-നാണ് ബലൂചിസ്ഥാൻ ആദ്യമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് സംഘടനയുടെ ചരിത്രപരമായ അവകാശവാദം

'പാക് അധീന കാശ്മീരിൽ അക്രമം അനുവദിക്കില്ല';പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഷെഹ്ബാസ് ഷെരീഫ്
മേഖലയിൽ അശാന്തിയും സംഘർഷവും സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

കൊളംബിയയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില് 47 മരണം; നിരവധിയാളുകൾ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു
ഭൂചലനത്തിന്റെ പ്രകമ്പനം അയൽരാജ്യമായ വെനസ്വേലയിലും അനുഭവപ്പെട്ടു

6.38 കോടി ചെലവിൽ നിർമിച്ച പബ്ലിക് ടോയ്‌ലറ്റ്; ജപ്പാനിലെ പുതിയ വിനോദസഞ്ചാര കേന്ദ്രം
ജപ്പാനിലെ ഈ വിചിത്രമായ പബ്ലിക് ടോയ്‌ലറ്റ് ഡിസൈൻ കാണാനും, സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനുമുള്ള കൗതുകമാണ് വിനോദസഞ്ചാരികളെ ഇങ്ങോട്ടേക്ക് ആനയിക്കുന്നത്. ചില നഗരങ്ങളിൽ ഇത്തരം ശൗചാലയങ്ങൾ കാണാനായി പ്രത്യേകം 'ഗൈഡഡ് ടൂറുകൾ' പോലും സംഘടിപ്പിക്കുന്നുണ്ട്


