World News
Latest updates and top stories from the World category
ഇറാന്‍ തകര്‍ന്നടിഞ്ഞു; യുദ്ധം ജയിച്ച അമേരിക്ക ലോകത്തെ കരുത്തുറ്റ സൈന്യം ആണെന്ന് തെളിഞ്ഞതായി ട്രംപ്
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പല സംവിധാനങ്ങളും തരിപ്പണമായതായി ട്രംപ് അറിയിച്ചു

ചരിത്രം കുറിച്ച് നാസയുടെ ആർട്ടെമിസ്-2 വിക്ഷേപണം; 50 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് നാല് ബഹിരാകാശ സഞ്ചാരികളുമായി കരുത്തുറ്റ എസ്.എൽ.എസ് റോക്കറ്റ് കുതിച്ചുയർന്നത്

വ്യാജസ്തനങ്ങൾ വെച്ച് ട്രംപിന്റെ മുൻ ഉദ്യോഗസ്ഥയുടെ ഭർത്താവ് സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചെന്ന് കണ്ടെത്തി
കൃത്രിമ സ്തനങ്ങൾ വച്ചുപിടിച്ച് ചർമത്തിന്റെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇയാൾ സ്ത്രീകൾക്ക് മുന്നിൽ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുന്നത്

ഹോർമുസ് കടലിടുക്ക് എപ്പോൾ തുറക്കും? 35 രാജ്യങ്ങളിലെ നേതാക്കളുടെ ചർച്ച വിളിച്ചുചേർക്കാൻ യു.കെ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇപ്പോഴും തടസ്സപ്പെട്ടിരിക്കുന്നതിനാൽ ഊർജ്ജവില വർദ്ധനവിന് കാരണമായ സംഘർഷം മൂലമുണ്ടായ 'കൊടുങ്കാറ്റിനെ' നേരിടാൻ യുകെ തയാറെന്ന് സ്റ്റാർമർ

ഇറാനിൽ ഭരണമാറ്റം? പരമോന്നത നേതാവ് മുജ്തബ ഖമനയി കാണാമറയത്ത്; റെവല്യൂഷണറി ഗാർഡ്സ് ഭരണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
പ്രസിഡന്റ് പെസെഷ്കിയാൻ എടുക്കുന്ന തീരുമാനങ്ങളും നിയമനങ്ങളും IRGC തടയുന്നതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച പുതിയ ഇന്റലിജൻസ് മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റിന്റെ നീക്കം IRGC ചീഫ് കമാൻഡർ അഹമ്മദ് വാഹിദി ഇടപെട്ട് പരാജയപ്പെടുത്തി

ഇറാൻ- ഇസ്രയേൽ യുദ്ധം ആഗോളശ്രദ്ധ തിരിച്ചുവിട്ടോ ? നെതന്യാഹുവിന്റെ തന്ത്രപ്രധാനമായ നീക്കങ്ങൾ
യുദ്ധത്തിൽ നെതന്യാഹുവിന് വ്യക്തമായ ചില രാഷ്ട്രീയനീക്കങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം

'ഞങ്ങൾ അവരെ തകർത്തെറിഞ്ഞു, രണ്ട് ആഴ്ചയ്ക്കുള്ളിൽ പിന്മാറും'; ഇറാനിലെ അമേരിക്കൻ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ്
ഇറാന്റെ ആണവ ശേഷി പൂർണ്ണമായും തകർന്നു എന്ന് ബോധ്യപ്പെട്ടാൽ ഉടൻ അമേരിക്ക പിന്മാറുമെന്നാണ് ട്രംപിന്റെ നിലപാട്

'ഇനി ഞങ്ങളുടെ നേതാക്കൾ ആക്രമിക്കപ്പെട്ടാൽ, യുഎസിന്റെ ടെക്നിക്കൽ സ്ഥാപനങ്ങൾക്ക് സമ്പൂർണനാശമുണ്ടാകും': അന്ത്യശാസനയുമായി ഇറാൻ
യുഎസിന്റെ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആപ്പിൾ, ഇന്റൽ, ഐബിഎം, ടെസ്ല, ബോയിംഗ് ആപ്പുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ വ്യക്തമാക്കി

ഡൽഹിയിലേക്ക് വരാനിരുന്ന വിമാനത്തിന് നേരെ ഇറാനിലെ വിമാനത്താവളത്തിൽ അമേരിക്കൻ മിസൈൽ ആക്രമണം
ഇറാനിയൻ വിമാനക്കമ്പനിയായ മഹാൻ എയറിന്റെ വിമാനമാണ് ആക്രമണച്ചത്

ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ഇടനിലക്കാർ വഴി ശ്രമിച്ചുവെന്ന് ആരോപണം
ഇറാനുനേരെയുള്ള അമേരിക്ക-ഇസ്രായേൽ സൈനിക നീക്കത്തിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ, പ്രതിരോധ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൻകിട ഫണ്ടുകളിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ ഇടനിലക്കാർ ശ്രമിച്ചതായി റിപ്പോർട്ട്

ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചതായി റിപ്പോർട്ട്
ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ ദീർഘകാല അംഗവും മസൂദ് അസ്ഹറിന്റെ സഹോദരനുമായ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ബഹാവൽപൂരിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം
അമേരിക്കൻ, ഇസ്രായേലി കപ്പലുകളുടെ സഞ്ചാരം ഈ പ്ലാൻ പൂർണമായും നിരോധിക്കുന്നു. കൂടാതെ ഇറാന്റെ മേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ കപ്പലുകൾക്കും നിയന്ത്രണമുണ്ടാകും

ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
ഐക്യരാഷ്ട്രസഭയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ഒരു ശക്തമായ ലോബിയുടെ സ്വാധീനത്തിലാണെന്നും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങളിലേക്ക് അവർ കാര്യങ്ങളെ എത്തിക്കുകയാണെന്നും രാജിവെച്ച ഉദ്യോഗസ്ഥൻ

യുവജന പ്രക്ഷോഭത്തെത്തുടർന്ന് നേപ്പാൾ പ്രധാനമന്ത്രിയായ ബാലെൻ ഷാ അധികാരമേറ്റ് 48 മണിക്കൂറിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചു
അധികാരമേറ്റ് 48 മണിക്കൂറിനുള്ളിൽ 100 ഇന കർമ്മപദ്ധതി പുറത്തിറക്കി ശക്തമായ ഭരണപരിഷ്കാരങ്ങൾക്കാണ് ബാലെൻ ഷാ തുടക്കം കുറിച്ചത്.

കിറ്റ് കാറ്റിനൊപ്പം 'ബ്രേക്ക്' എടുത്ത് കള്ളൻ; മോഷണം 12 ടൺ കിറ്റ് കാറ്റ് ചോക്ലേറ്റ് ബാറുകൾ
ഏകദേശം 4,13,793 കിറ്റ്കാറ്റ് ബാറുകളാണ് (12 ടൺ) കടത്തിക്കൊണ്ടുപോകുന്നതിനിടെ മോഷ്ടിക്കപ്പെട്ടത്. ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ട്രക്ക്

യുഎസ്-യുകെ താവളങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നിൽ റഷ്യയോ?
റഷ്യൻ ചാരോപഗ്രഹങ്ങൾ സൈനിക താവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ഇത് ഇറാനെ സഹായിക്കാനാണെന്നും സെലൻസ്‌കി ആരോപിച്ചു

പാകിസ്ഥാൻ മുൻ സൈനിക മേധാവി ടോയ്‌ലറ്റിൽ വഴുതി വീണ് തലയ്ക്ക് ഗുരുതര പരിക്ക്
ശസ്ത്രക്രിയ വിജയകരമാണെന്നും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു

'ഈ ക്രിമിനലുകളെ ഓർക്കുക'; മിനാബ് സ്കൂൾ ആക്രമണത്തിന് ഉത്തരവിട്ട യുഎസ് ഉദ്യോഗസ്ഥരുടെ ചിത്രവുമായി ഇറാൻ
ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ ഇറാൻ എംബസികൾ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലുകളിലൂടെയാണ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്

അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ; ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് നിബന്ധന
പാകിസ്ഥാൻ മുഖേനയാണ് ഇറാൻ ഉപാധികളോടെയുള്ള സമ്മതം കൈമാറിയത്


