World News
Latest updates and top stories from the World category
പാക് വിരുദ്ധ പ്രക്ഷോഭത്തിൽ പുകഞ്ഞ് പാക് അധിനിവേശ കശ്മീർ: സുരക്ഷാ സേനയുടെ വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
തങ്ങളെ അന്യായമായി തടവിലിട്ടിരിക്കുന്ന ഉപരോധം അവസാനിപ്പിക്കുക, വിച്ഛേദിച്ച വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കുക, ഭക്ഷണവും മരുന്നുകളും തടസമില്ലാതെ ലഭ്യമാക്കുക, തടവിലാക്കിയ നേതാക്കളെ മോചിപ്പിക്കുക, മുൻപുണ്ടാക്കിയ 38 ഇന കരാർ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്

മുജ്തബ വിട്ടുനിന്നു; സംസ്കാര ചടങ്ങിൽ ഖമനയിക്ക് അന്ത്യോപചാരമർപ്പിക്കാൻ മൂന്ന് മക്കളെത്തി
തെഹ്റാനിലെ ഇമാം ഖമനയി ഗ്രാൻഡ് മൊസല്ലയുടെ വിശാലമായ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചിരുന്ന മൃതദേഹങ്ങൾക്ക് മുന്നിൽ മുസ്തഫ, മെയ്സം, മസൂദ് ഖമനയി എന്നിവർ പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു

ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് സേവന നിരക്ക് ഏർപ്പെടുത്താൻ ഇറാൻ; സൗഹൃദ രാജ്യങ്ങൾക്ക് പ്രത്യേക ഇളവുകൾ
യുദ്ധത്തിൽ ഇറാന് പിന്തുണ നൽകിയ രാജ്യങ്ങൾക്ക് നിരക്കുകളിൽ പ്രത്യേക ഇളവുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി

പാക് അധിനിവേശ കശ്മീരിൽ സംഘർഷം; പാകിസ്താനെതിരെ ഞായറാഴ്ച വൻ പ്രതിഷേധത്തിന് ആഹ്വാനം
മുസാഫറാബാദ്, ഝലം, നീലം താഴ്‌വരകളിലെ ജനങ്ങളോട് സമാധാനപരമായും ദൃഢതയോടെയും തെരുവിലിറങ്ങാൻ ഉമർ നസീർ കാശ്മീരി ആഹ്വാനം ചെയ്തു

ഖമനയിയുടെ ശവസംസ്കാര ചടങ്ങുകളിൽ 3000 പേർ വരെ മരിച്ചേക്കാം; അധിക ശവകുടീരങ്ങൾ ഒരുക്കി ഇറാൻ
ജനത്തിരക്കിലും ഉഷ്ണതരംഗത്തിലും പെട്ട് 1,500 മുതൽ 3,000 വരെ ആളുകൾ മരണപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് അധികൃതർ മുൻകരുതലുകൾ സ്വീകരിക്കുന്നത്

ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; അന്വേഷണം തുടങ്ങി
ജൂലൈ 9-ന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന "മെൽബൺ മീറ്റ്സ് മോദി" എന്ന കമ്മ്യൂണിറ്റി പരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് ഈ ഭീഷണി ഉയർന്നത്

പാക്കിസ്ഥാനിൽ വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ കേസ്
ഡച്ച്, വെനിസ്വേലൻ പൗരത്വമുള്ളവരാണ് പരാതിക്കാർ

'അഗാധമായ നന്ദിയോടെ സ്വീകരിക്കുന്നു:' AAPI ഹ്യുമാനിറ്റേറിയൻ പുരസ്കാരം നിത അംബാനി ഏറ്റുവാങ്ങി
ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കായികം, സംസ്കാരം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ അവർ നൽകിയ മികച്ച സംഭാവനകളെ പരിഗണിച്ചാണ് ഈ പുരസ്കാരം

ഇന്ത്യ വിരുദ്ധ നീക്കം കടുപ്പിക്കാൻ ലഷ്കറെ തൊയ്ബ; നേതൃത്വത്തിൽ വൻ അഴിച്ചുപണി
മുതിർന്ന കമാൻഡർമാർക്ക് പുതിയ ചുമതലകൾ നൽകിക്കൊണ്ട് ശക്തമായ ഒരു പുതിയ നേതൃത്വ ഘടനയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്

ഫെബ്രുവരി 28 മുതൽ ആയത്തുള്ള ഖമനയിയുടെ മൃതദേഹം എവിടെയായിരുന്നു? സംസ്കാരം വൈകിയതിന് പിന്നിലെ കാരണം
ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമേനി കൊല്ലപ്പെടുന്നത്

വയ്യാഞ്ഞിട്ടാ! സഹിക്കാനാകാത്ത ശരീരഗന്ധമുള്ള യുവാവിനെ ജിമ്മിൽ നിന്നും പുറത്താക്കി; പണം തിരികെ നൽകി
ചൈനയിലെ ഹാങ്‌ഷൗവിലുള്ള ഒരു ജിം, ഒരു യുവാവിന്റെ കടുത്ത ശരീര ദുർഗന്ധത്തെക്കുറിച്ച് മറ്റ് അംഗങ്ങളിൽ നിന്ന് ആവർത്തിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൂന്ന് വർഷത്തെ അംഗത്വം റദ്ദാക്കുകയും പണം തിരികെ നൽകുകയും ചെയ്തു.

വെനസ്വേല ഭൂകമ്പം: 8 രാജ്യങ്ങള്‍ ചേർന്ന് 43കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന 100 മണിക്കൂർ ദൗത്യം
ദിവസങ്ങളോളം അദ്ദേഹം ജീവനോടെയുണ്ടോ എന്ന് കുടുംബത്തിന് ഒരു വിവരവുമില്ലായിരുന്നു

അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ആറ് ദിവസം നീളും; മകൻ മൊജ്തബ വിട്ടുനിന്നേക്കും
ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ തെഹ്‌റാനിൽ നടക്കുന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ പതിനായിരക്കണക്കിന് സാധാരണക്കാരും അന്താരാഷ്ട്ര പ്രമുഖരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ആയത്തുള്ള ഖമനയിയുടെ ഭൗതികശരീരം ടെഹ്‌റാനിലെത്തിച്ചു; ഒരാഴ്ച നീളുന്ന സംസ്കാര ചടങ്ങുകൾക്ക് തുടക്കം
ടെഹ്‌റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയ്ക്ക് സമീപമാണ് വിടവാങ്ങൽ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്

വേദകാല ചരിത്ര സ്മാരകമായ തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്
പാകിസ്താന്റെ പുരാവസ്തു-മ്യൂസിയം വകുപ്പ് സംരക്ഷണത്തിന്റെ പേരിൽ സിമന്റും ആധുനിക നിർമ്മാണ സാമഗ്രികളും ഉപയോഗിച്ചു എന്നാണ് ആക്ഷേപം.

ഇനി മെഡിക്കൽ ലീവെടുക്കാൻ പാടുപെടും! ജോലിസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി ജർമനി
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ, ജീവനക്കാർ കൂടുതൽ ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാതിരിക്കുന്നത് ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നു എന്നാണ് ജർമൻ സർക്കാരിന്റെ വാദം.

അറബിക്കടലിൽ യുഎസ് സൈനിക ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി; നാവികനായി തിരച്ചിൽ
വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് അടിയന്തരമായി കടലിലിറക്കേണ്ടി വന്നത്

'എന്റെ ഫോൺ ഇന്ത്യയിലേക്ക് കൊണ്ടുപോകും; ചൈനയിലേക്കില്ല' ഇന്ത്യ 'വിശ്വസ്ത സുഹൃത്ത്' എന്ന് പ്രശംസിച്ച് യുഎസ് സെനറ്റർ
ന്യൂഡൽഹിയോടും ബെയ്ജിംഗിനോടും വാഷിംഗ്ടൺ പുലർത്തുന്ന സമീപനത്തിലെ വ്യത്യാസവും അദ്ദേഹം എടുത്തുപറഞ്ഞു.

റെയിൽവേട്രാക്കും ചെരുപ്പുകളും ഉരുകിയൊലിച്ചു; വെന്തുരുകി യൂറോപ്പ്, മരണസംഖ്യ 1300 കടന്നു
ഉയർന്ന താപനിലയിൽ 1300-ലധികം ആളുകളാണ് മരണപ്പെട്ടത്. റെക്കോർഡ് താപനിലയാണ് വിവിധ രാജ്യങ്ങളിൽ രേഖപ്പെടുത്തുന്നത്.


