Kerala News
Latest updates and top stories from the Kerala category
കൊച്ചി ബിനാലെ സ്ഥാനം ബോസ് കൃഷ്ണമാചാരി ഒഴിഞ്ഞത് ലൈംഗികാരോപണത്തെ തുടർന്ന്
ഡിസംബറിൽ ലൈംഗിക പീഡന പരാതി ലഭിച്ചതായി കെബിഎഫ് ചെയർപേഴ്‌സൺ വേണു വാസുദേവൻ സ്ഥിരീകരിച്ചു

അതെന്താ ഖാർഗേ അങ്ങനെ? ആസാമിൽ എംപിമാർ മത്സരിക്കുന്ന കാര്യം ചോദിച്ചതായി സണ്ണി ജോസഫ്
ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവായ ഗൗരവ് ഗൊഗോയ് ആസം നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സണ്ണി ജോസഫിന്റെ പ്രതികരണം. ജോര്‍ഹട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഗൊഗോയ് മത്സരിക്കുന്നത്

മൊണാലിസയുടെ വിവാഹം: ദേശീയ എസ്.സി, എസ്.ടി. കമ്മീഷൻ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി
മൊണാലിസക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്ന് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് ഓൺലൈനിൽ വൈറലായിരുന്നു

റിപ്പോർട്ടർ ടിവിയുടെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്രം
കിറ്റെക്‌സ് ഗാർമെന്റ്സ് മാനേജിംഗ് ഡയറക്‌ടർ സാബു എം.ജേക്കബ് നൽകിയ ഹർജിയിലാണ് കേന്ദ്രം ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടറിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്

Rahul Gandhi | രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; തെരഞ്ഞെടുപ്പ് ക്യാംപെയ്ൻ ടൂറിന് തുടക്കമിടും
മാർച്ച് 25 ന് വൈകുന്നേരം കോഴിക്കോട് ബീച്ചിൽ നടക്കുന്ന വമ്പിച്ച പൊതു റാലിയോടെയാണ് പ്രചാരണം ആരംഭിക്കുക

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്.
സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നത് സമുദായത്തോടുള്ള വഞ്ചനയാണെന്ന് എസ്.കെ.എസ്.എസ്.എഫ്

'ഹോട്ടലുകൾക്കും തട്ടുകടകൾക്കും തണലേകും; കേരളത്തിലെ വാണിജ്യ പാചകവാതക വിതരണത്തിൽ വർധനവ് വരുത്തി:' മന്ത്രി സുരേഷ് ഗോപി
ഹോട്ടലുകൾ, ദാബകൾ, വ്യവസായശാലകളിലെ കാന്റീനുകൾ, പാൽ/ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള 5 കിലോ എഫ് ടി എൽ സിലിണ്ടറുകൾ എന്നിവയ്ക്കായിരിക്കും ഈ 20% അധിക വിഹിതത്തിൽ മുൻഗണന ലഭിക്കുക

മാവോയിസ്റ്റ് നേതാവ് രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 വർഷത്തിനുശേഷം
ജയിലിന് പുറത്ത് രൂപേഷിനെ സ്വീകരിക്കാന്‍ ഭാര്യ ഷൈനയും സഹപ്രവര്‍ത്തകരും കാത്തുനിന്നിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് രൂപേഷിനെ വരവേറ്റത്

മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശി കീഴടങ്ങി
കുറ്റിച്ചൽ പരുത്തിപ്പള്ളി വനംവകുപ്പ് ഓഫീസിലാണ് ഹാജരായത്. കഴിഞ്ഞ ദിവസം വെള്ളനാട് ശശിയുടെ ജാമ്യം കോടതി തള്ളിയിരുന്നു.

തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനും ഹരിതചട്ടം പാലിക്കാനും 'ഹരിത മായാജാലം'; കോഴിക്കോട് മാജിക് ഷോ പര്യടനം തുടങ്ങി
മജീഷ്യൻ രാജീവ് മേമുണ്ട നയിക്കുന്ന മാജിക് ഷോയുടെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റൻ്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ നിർവഹിച്ചു.

പരാതികൾ തള്ളി; വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് കാണിച്ച് എൽഡിഎഫും എൻഡിഎയും പരാതി നൽകിയതിനെത്തുടർന്ന് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിങ് ഓഫീസർമാർ താൽക്കാലികമായി മാറ്റിവെച്ചിരുന്നു. തുടർന്ന് സതീശൻ ഇതിന് വിശദീകരണം നൽകിയിരുന്നു

160 വർഷത്തെ പ്രൗഢി; രാഷ്ട്രീയ അതികായരുടെ പ്രിയപ്പെട്ട താവളം, വിസ്മയമായി തലശ്ശേരിയിലെ ജഡ്ജി ബംഗ്ലാവ്
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കന്മാര്‍ താമസിച്ച ജഡ്ജി ബംഗ്ലാവ്. 160 വര്‍ഷത്തെ പഴക്കമുള്ള ബംഗ്ലാവില്‍ 22 മുറികളുണ്ട്. ഈ മുറികളില്‍ ഒരെണ്ണം ഇപ്പോഴും അറിയപ്പെടുന്നത് സീതാറാം യെച്ചൂരി റൂം എന്നാണ്.

ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം; 6 പള്ളികൾ ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആറ് പള്ളികളുടെ കേസും വേറെയായി പരിഗണിക്കേണ്ടതുണ്ട്. സിവിൽ കേസായാണ് അത് തീർപ്പാക്കേണ്ടതെന്ന് നിരീക്ഷണങ്ങളും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി

ന്യൂമാഹി പരിമഠം ദുര്‍ഗ്ഗാക്ഷേത്രത്തില്‍ പൂരോത്സവത്തിന് കൊടിയേറി; ഏപ്രിൽ ഒന്നിന് ആറാട്ടോടെ സമാപനം
108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നായ പരിമഠം ക്ഷേത്രത്തില്‍ പൂരോത്സവം. പൂരം കുളിച്ചു ദുര്‍ഗ്ഗാ ദേവി തൻ്റെ സഹോദരിയെ കാണാന്‍ പോകും. അനിയത്തിയെ സമാധാനിപ്പിച്ച് ദേവി ഒളിച്ചു വരുന്നു എന്നാണ് വിശ്വാസം. ഏപ്രില്‍ ഒന്നിന് ആറാട്ട് സദ്യയോടെ പൂരോത്സവത്തിന് സമാപനമാകും.

ലത്തീൻസഭ ഒരിക്കലും വർഗീയത പറഞ്ഞിട്ടില്ല, വർഗീയവാദികൾക്കെതിരെ വിട്ടുവീഴ്ചയില്ല: വി ഡി സതീശൻ
ലത്തീൻ സഭ ഒരിക്കലും വർഗീയത പറയാത്തവരാണെന്നും താൻ പറഞ്ഞത് ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും വി ഡി സതീശൻ പറഞ്ഞു

എ കെ ശശീന്ദ്രൻ മൂന്നുതവണ ജയിച്ച 'ക്ലോക്ക്' അപരനായ പി കെ ശശീന്ദ്രന്; പിന്നാലെ അജ്ഞാതൻ രസീത് തട്ടിയെടുത്തോടി
എൻസിപി ശരദ് പവാർ വിഭാഗം നേതാവായ എ കെ ശശീന്ദ്രന്റെയും അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയായ പി കെ ശശീന്ദ്രന്റെയും പത്രിക വരണാധികാരി അംഗീകരിക്കുകയായിരുന്നു. എ കെ ശശീന്ദ്രൻ കഴിഞ്ഞ മൂന്നു തവണയായി മത്സരിച്ച് ജയിച്ച ക്ലോക്ക് ചിഹ്നം ഇത്തവണ പി കെ ശശീന്ദ്രന് ലഭിക്കുകയും ചെയ്തു

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു
രാജീവ് ചന്ദ്രശേഖർ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടികളുടെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചതായാണ് കോൺഗ്രസ് ആരോപിച്ചത്


'എന്റെ സമനില തെറ്റിയിട്ടില്ല; ഓരോ കാര്യത്തിനും പാലിക്കേണ്ട മര്യാദയുണ്ട്': മുഖ്യമന്ത്രി
പ്രസംഗം ഇഷ്ടമുള്ളവർ കേട്ടാൽ മതി. ഇഷ്ടമില്ലാത്തവർ കേൾക്കേണ്ട. എനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


