Kerala News
Latest updates and top stories from the Kerala category
വീടിന് ചുറ്റും തീയിട്ടിട്ടും രക്ഷയില്ല; തൃശൂരിലെ ആൽജോയുടെ വീട്ടിനുള്ളിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി
വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ശുചിമുറിയുടെ തറയും പുറത്തേക്ക് വെള്ളം പോകുന്ന പൈപ്പും പൊളിച്ച് നാട്ടുകാർ പരിശോധിച്ചു

കനത്ത ചൂട് തുടരും; ഉഷ്ണതരംഗ സാധ്യത; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം, തൃശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ 42കാരി പാമ്പുകടിയേറ്റ് മരിച്ചു
ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയി തിരികെ വരുമ്പോഴാണ് പാമ്പുകടിയേറ്റത്

കാസർഗോഡ് ട്രെയിൻ കാറ്റേറ്റ് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു
ഇക്കഴിഞ്ഞ പതിനെട്ടാം തീയതി മൊഗ്രാൽ നാങ്കിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ക്ലാസ്സിൽ ഡയഗ്രം വരയ്ക്കാൻ പേടിച്ച ടീച്ചർ നിറങ്ങളുടെ തോഴി; ഗീത ടീച്ചറുടെ വിജയചിത്രങ്ങൾ
ക്ലാസ് മുറിയിലെ പടംവരയെ ഭയന്നിരുന്ന ടീച്ചർ ചിത്രകാരിയായി മാറിയത് രസകരമായ ഒരു യാത്രയാണ്. ൻ്റെ കൺമുന്നിൽ കാണുന്നതിനെ പകർത്തുകയാണ് പൊഫസർ ഗീതയുടെ ചിത്രങ്ങൾ. അതുകൊണ്ടുതന്നെ ആ ചിത്രങ്ങൾക്ക് പറയാനുള്ളത് വൈവിധ്യമാർന്ന കഥകളാണ്.

കൊല്ലത്ത് കേടായ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച 12കാരൻ ഷോക്കേറ്റ് മരിച്ചു
വീടിനുള്ളിൽ കുട്ടിയെ കാണാതായതിനെത്തുടർന്ന് സഹോദരി നടത്തിയ തിരച്ചിലിലാണ് ഷെഡിനുള്ളിൽ ഷോക്കേറ്റ് നിലത്ത് വീണു കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത് .

പുസ്തകദിനം: യാനിസ് വരോഫാകിസിന്റെ ബുക്കുമായി VD; പാര്‍ലമെന്ററി പ്രസംഗങ്ങളുടെ സമാഹാരവുമായി KC
രണ്ടുപേരുടെയും ഫേസ്ബുക്ക് പോസ്റ്റിന് ആശംസകൾ നേർന്ന് ഒട്ടേറെ പേർ രംഗത്തെത്തി. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്ന് ഒട്ടേറെ പേർ രണ്ടുപേരുടെയും പോസ്റ്റുകൾക്ക് താഴെ കമന്റിട്ടിട്ടുണ്ട്

തൃശൂര്‍ മുണ്ടത്തിക്കോട് അപകടം: ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് 1 ലക്ഷം വീതം നൽകുമെന്ന് രാധിക സുരേഷ് ഗോപി
സഹായം നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ലെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് രാധിക സുരേഷ് ഗോപി അറിയിച്ചു

കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു
കിണർ കുഴിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസുകാരൻ ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചു
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അമ്മയോടും സഹോദരിയോടുമാണ് ദക്ഷൽ ഉറങ്ങിയിരുന്നത്

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അനോഷിന് നല്‍കിയിരുന്ന വെന്റിലേറ്ററിന്റെ സഹായം മാറ്റി

'പോലീസിനെ പോടാ എന്നു വിളിക്കുന്നത് തന്നെ തെറ്റാണ്' ആർ ശ്രീലേഖയോട് പി കെ ശ്രീമതി
ദീർഘകാലം സേനയെ നയിച്ച വ്യക്തി പോലീസ് പുല്ലാണ് എന്ന് പറയുന്നതിലൂടെ സേനയ്ക്ക് തന്നെ കളങ്കമുണ്ടാക്കിയിരിക്കുന്നുവെന്നും പി കെ ശ്രീമതി

തിരുവനന്തപുരത്ത് വീട്ടമ്മയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു; ‘ഹെൽമറ്റ് മനു’ പിടിയിൽ
വർക്കല പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതി

'വീട്ടിലേക്ക് ചക്ക വീഴുന്നു' മന്ത്രിമാരുടെ വാർത്താസമ്മേളനം യുവതി തടസപ്പെടുത്തി
വാര്‍ത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാര്‍ക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു. ഏറെ നേരം മാധ്യമങ്ങളെ അഭിമുഖീകരിച്ച് യുവതി നില്‍പ്പ് തുടര്‍ന്നു

'എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ' വെടിക്കെട്ടുപുര അപകടത്തിൽ ചോദ്യങ്ങളുമായി ആർ ശ്രീലേഖ
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം. ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ എന്ന് ആര്‍ ശ്രീലേഖ ചോദിച്ചു

'കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണം' ബിജെപി NIAക്ക് കത്ത് നൽകി
ചുരുങ്ങിയ കാലയളവിനുള്ളിൽ വൻതോതിലുള്ള മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണെന്നും ഇതിൽ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം

തൃശൂര്‍ വെടിക്കെട്ടുപുര അപകടത്തിൽ മരണം 14 ആയി; ചൂട് മൂലം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കുറവെന്ന് പെസോ
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലിരിക്കെ ഉച്ചയോട് കൂടിയായിരുന്നു പ്രവീണിന്റെ മരണം സംഭവിച്ചത്

തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയുടെ ബാത്റൂമിൽ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ ആർപിഎഫ് ഉപയോഗിക്കുന്നതാണെന്നാണ് പ്രാഥമിക നിഗമനം

'ദേശവിളക്ക് കത്തിക്കുമ്പോൾ ക്രിസ്ത്യാനികളും തിരി തെളിക്കും; അതാണ് ഈ നാടിന്റെ രീതി; നന്ദഗോവിന്ദം വിമർശനങ്ങളിൽ ക്ഷേത്ര വിശദീകരണം
ഏപ്രിൽ 14-ന് ക്ഷേത്രത്തിൽ നടന്ന നന്ദഗോവിന്ദം ഭജൻസിന്റെ പ്രോഗ്രാമിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു


