Kerala News
Latest updates and top stories from the Kerala category
ആന്റോ അഗസ്റ്റിൻ ജയിലില്‍ തുടരും; ജാമ്യാപേക്ഷ കോടതി തള്ളി
ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി

തൃപ്പൂണിത്തുറയിലും ട്രാൻസ്ഫോർമറിലെ ഫ്യൂസുകള്‍ ഊരിമാറ്റി തോട്ടിലെറിഞ്ഞു; കെഎസ്ഇബി പോലീസിൽ പരാതി നൽകി
പവർകട്ടിന് ശേഷവും വൈദ്യുതി വരാതിരിക്കുകയും വഴിവിളക്കുകൾ മാത്രം കത്തിക്കിടക്കുകയും ചെയ്തതോടെ നാട്ടുകാർക്ക് സംശയം തോന്നി ട്രാൻസ്ഫോർമർ പരിശോധിക്കുകയിരുന്നു

'ആന്‍റോയുടെ അറസ്റ്റ് അധമ മാധ്യമ പ്രവർത്തനത്തിനുള്ള താക്കീത്; തട്ടിപ്പിന് ഇടതുസർക്കാരും കൂട്ടുനിന്നു' യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി
'തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്‍റെ പരിണിതഫലമാണ് കേരളം കാണുന്നത്'

അതിവേഗ തപാൽ സംവിധാനം; തിരുവനന്തപുരം-കണ്ണൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ് വർക്കിന് തുടക്കം
തപാൽ വകുപ്പിന്റെ പ്രത്യേക വാഹന സർവീസിലൂടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രധാന നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കും

'സതീശനും ശിവസേനയ്ക്കും പുകഴ്ത്തൽ, പിണറായിക്ക് വിമർശനം' സി ദിവാകരന് സിപിഐയുടെ നോട്ടീസ്
സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ദിവാകരനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്

ആലുവയിൽ 45കാരി കാറിനുള്ളിൽ മരിച്ച നിലയിൽ
ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

'ആൺകുട്ടികൾക്കും മുടിവളർത്താൻ സ്വാതന്ത്ര്യമുണ്ട്; ശിക്ഷിക്കാന്‍ പാടില്ല'; ബാലാവകാശ കമ്മിഷന്‍
വിദ്യാർത്ഥികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠനമികവിനും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങൾ പ്രാധാന്യം നൽകേണ്ടതെന്നും കമ്മിഷൻ

വഞ്ചനാകുറ്റം മുതൽ വധശ്രമം വരെ; ആന്റോ അഗസ്റ്റിനെതിരെ വിവിധ സ്റ്റേഷനുകളിലായുള്ളത് 15 ക്രിമിനൽ കേസുകൾ
മീനങ്ങാടി, കൽപ്പറ്റ, എറണാകുളം സെൻട്രൽ, കളമശ്ശേരി, മംഗലാപുരം നോർത്ത്, മേപ്പാടി, അമ്പലമേട് പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്

'ഇന്ത്യയിൽ ഏതൊരു പൗരനുമുള്ള അവകാശമേ മാധ്യമ സ്ഥാപനത്തിനുമുള്ളൂ'; ട്വൻ്റി 20 നേതാവ് സാബു എം ജേക്കബ്
ആന്റോ അഗസ്റ്റിൻ ഇതിലും വലിയ നിയമവിരുദ്ധ കാര്യങ്ങളാണ് നടത്തുന്നതെന്നും, മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ കള്ളപ്പണ ഇടപാട് പോലെ പലതും നടക്കുന്നുണ്ടെന്നും സാബു എം ജേക്കബ്

ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തവയിൽ 12.75 ലിറ്റർ വ്യാജമദ്യവും: എക്‌സൈസ് റിപ്പോർട്ട്
പിടിച്ചെടുത്ത മദ്യത്തിന്റെ കൃത്യമായ വിവരങ്ങൾ എക്സൈസ് പുറത്തുവിട്ട പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്

തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് മേയര്‍ വി വി രാജേഷ്
നിലവിൽ പൂജപ്പുരയിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ജയിൽ അവിടെനിന്നും മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കണമെന്ന് മേയർ അഭിപ്രായപ്പെട്ടു

'നിങ്ങൾ ആരാ... സാധാരണക്കാരന്റെ വീട്ടുമുറ്റത്ത് മാത്രമാണോ റെയ്ഡ്? റിപ്പോർട്ടർ റെയ്ഡിൽ സുരേഷ് ഗോപി
പുതിയ ഭരണം വന്ന ശേഷം രക്ഷപ്പെട്ട് നടക്കുന്നയാളാണ് താനെന്നും തന്നെയ വീണ്ടും ആ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സുരേഷ് ഗോപി പ്രതികരിച്ചു

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നാലുവർഷം തടവ്
കേസിൽ തച്ചങ്കരി കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. അസുഖബാധിതനാണെന്നും സർജറി കഴിഞ്ഞതാണെന്നും വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നതും ശിക്ഷയിൽ ഇളവ് നൽകണമെന്നും തച്ചങ്കരി നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 76ാം പിറന്നാൾ; കേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂജകളും വഴിപാടികളും നടത്തി ബിജെപി
ഭരണത്തിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ചാണ് ഒരു മാസം നീളുന്ന സേവാ സങ്കൽപ് അഭിയാൻ പരിപാടികൾക്ക് ബിജെപി തുടക്കം കുറിച്ചത്

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ
പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ ED കേസ്
പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിവരങ്ങൾ ശേഖരിച്ച ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടികൾക്ക് ഒരുങ്ങുകയാണ്

'മുതലാളിമാർക്ക് മറിച്ച് കൊടുക്കാനോ?' മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിനെതിരെ സിപിഎം
'ഇപ്പോൾ ശ്രമം നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണ്. ഇതിന് പിന്നിൽ മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു'

മാസപ്പടി കേസ്: ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി ശശിധരൻ കർത്ത
ശിധരൻ കർത്തയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹോദരനാണ് കോടതിയെ സമീപിച്ചത്

'മോസ്‌ക് മാൻ' ഗോപാലകൃഷ്ണൻ അന്തരിച്ചു; വിടപറഞ്ഞത് നൂറിലേറെ മുസ്ലിം പള്ളികളുടെ ശിൽപി
തമിഴ്നാട്ടിലും കേരളത്തിലുമായി 110 മുസ്ലിം പള്ളികളുടെയും 4 ക്രൈസ്തവ ദേവാലയങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും നിർമാണത്തിന് ഗോപാലകൃഷ്ണൻ നേതൃത്വം നൽകി


