India News
Latest updates and top stories from the India category
'ഡി കെ കർണാടകയെ നയിക്കുമെന്ന് 4 പതിറ്റാണ്ട് മുമ്പ് പ്രവചിച്ചിരുന്നു:' ജ്യോതിഷി
40 വർഷങ്ങൾക്ക് മുമ്പാണ് ഡി.കെ. ശിവകുമാർ ആദ്യമായി തന്നെ സമീപിച്ചതെന്ന് ദ്വാരകനാഥ് പറഞ്ഞു

15 വര്‍ഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾക്ക് ഇളവ് അനുവദിച്ച സംസ്ഥാന സർക്കാർ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലെന്നും അവ പൊളിച്ചുനീക്കണമെന്നുമാണ് കേന്ദ്ര നിയമം.

'എന്തിനാണ് ആൺകുട്ടികൾ വിവാഹശേഷം പെൺകുട്ടികളെയും കുടുംബങ്ങളെയും അപമാനിക്കുന്നത്?' സ്ത്രീധന പീഡനക്കേസിൽ സുപ്രീം കോടതി
ഛത്തീസ്ഗഡിൽ 2010ൽ വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് വിധി

'പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നു' നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
നീറ്റ് യുജി (പരീക്ഷ വീണ്ടും നടത്തുന്നതും അതുമായി ബന്ധപ്പെട്ട നടപടികളും ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന തൃണമൂൽ നേതാക്കൾ
കനത്ത തോൽവിക്ക് പിന്നാലെ, പാർട്ടിയിലെ സംഘടനാപരമായ പരാജയങ്ങൾ, അഴിമതി ആരോപണങ്ങൾ, തൃണമൂൽ കോൺഗ്രസ് എംപിയും പാർട്ടിയിലെ രണ്ടാംസ്ഥാനക്കാരനുമായ അഭിഷേക് ബാനർജിയുടെയും രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെയും വർധിച്ചുവരുന്ന സ്വാധീനം എന്നിവയെ പരസ്യമായി കുറ്റപ്പെടുത്തി നിരവധി മുതിർന്ന നേതാക്കൾ രംഗത്തെത്തി

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി
അക്കൗണ്ടിലെ പ്രവർത്തനങ്ങ ഒരു പരിധി വരെ അധിക്ഷേപകരമാണെന്നാണ് കാണാൻ കഴിയുന്നതെന്ന് കോടതി വ്യക്തമാക്കി

ട്രെയിനിന്റെ ടോയ്ലറ്റിൽ വച്ച് പാത്രങ്ങൾ കഴുകി ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ IRCTCയ്ക്ക് നോട്ടീസ് നൽകി
സംഭവത്തിൽ സ്വമേധയാ കേസെടുത്തിതായി ഭക്ഷ്യസുരക്ഷ അതോറിറ്റി അറിയിച്ചു

സിബിഎസ്ഇ പരീക്ഷാ പ്രതിസന്ധി പിന്നിൽ ഹൈദരാബാദ് കമ്പനിക്ക് 2019 തെലങ്കാന പരീക്ഷാ തട്ടിപ്പിലും പങ്ക്
പുതുതായി നടപ്പിലാക്കിയ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിലെ അപാകതകളാണ് പരാതികൾക്ക് കാരണം

4 ലക്ഷം വിദ്യാർഥികൾ; 11 ലക്ഷം ഉത്തരക്കടലാസുകൾ: OSM വിവാദത്തിനിടെ CBSE റീവാല്യുവേഷൻ
ഈ വർഷത്തെ മൂല്യനിർണ്ണയ പ്രക്രിയയെക്കുറിച്ചുള്ള വ്യാപകമായ ആശങ്ക പ്രതിഫലിപ്പിക്കുന്ന തരത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ ഉത്തരക്കടലാസുകൾ ലഭ്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്

തിരുച്ചെന്തൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൊഴാൻ ദേവസ്വം മന്ത്രിയോട് പൂജാരി വാങ്ങിയത് 4000 രൂപ!
തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പ് മന്ത്രി നടത്തിയ അപ്രതീക്ഷിത പരിശോധനയ്ക്ക് പിന്നാലെ നിയമവിരുദ്ധമായി പണം പിരിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു

കേരള മോഡൽ കർണാടകയിൽ; പുതിയ മന്ത്രിസഭയിൽ പരിചയസമ്പന്നർക്ക് ഒപ്പം ചെറുപ്പക്കാരും
യുവാക്കളെയും പരിചയസമ്പന്നരായ നേതാക്കളെയും ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നതായി റിപ്പോർട്ട്

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഡൽഹിയിലെ വീട്ടിൽ തീപിടിത്തത്തിൽ മരിച്ചു; എസി പൊട്ടിത്തെറിച്ചതെന്ന് സംശയം
മുൻ സിസിഐ ചെയർമാൻ ധനേന്ദ്ര കുമാർ തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസിലുള്ള സ്വന്തം വീട്ടിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരിച്ചു

സിദ്ധരാമയ്യയുടെ രാജി ഗവർണർ സ്വീകരിച്ചു; പുതിയ ഭരണസംവിധാനം നിലവിൽ വരുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരും
സംസ്ഥാനത്ത് പുതിയ ഭരണസംവിധാനം നിലവിൽ വരുന്നത് വരെ സിദ്ധരാമയ്യ കാവൽ മുഖ്യമന്ത്രിയായി തുടരും

വിജയിയുടെ കുറ്റങ്ങൾ എണ്ണിപ്പറഞ്ഞു; 'പുതിയ തലമുറൈ' ചാനൽ കേബിൾ നെറ്റ്‌വർക്കിൽ നിന്ന് പുറത്ത്
വിജയിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി പുതിയ തലമുറൈ ചാനലിനെ കേബിൾ നെറ്റ്‌വർക്കിൽ നിന്ന് ഒഴിവാക്കി

രേഖകളെല്ലാം തന്നത് തൃണമൂൽ നേതാക്കൾ; ദീദീ വരും എല്ലാം ശരിയാകുമെന്ന് അവർ ഉറപ്പു നൽകി; ബംഗ്ലാദേശികൾ ന്യൂസ് 18 നോട്
തങ്ങളുടെ പക്കൽ രേഖകളെല്ലാമുണ്ടെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ഈ രേഖകൾ നൽകിയതെന്നും ബംഗ്ലാദേശികൾ ആരോപിച്ചു

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ എത്തിക്കാൻ സൈന്യത്തിന്റെ സഹായം തേടാൻ കേന്ദ്രം
മുൻപ് നടന്ന പരീക്ഷ റദ്ദാക്കാൻ ഇടയാക്കിയ തരത്തിലുള്ള ക്രമക്കേടുകൾ ഇനി ആവർത്തിക്കാതിരിക്കാനും ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് ഈ പുതിയ നീക്കം.

‘അന്തർസംസ്ഥാന നദീജലത്തർക്കം സഹകരണത്തിലൂടെ പരിഹരിക്കണം’: സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
പൊതു പദ്ധതികൾ നടപ്പിലാക്കുന്നതിലുണ്ടാകുന്ന താമസം ചെലവ് വർദ്ധിപ്പിക്കുക മാത്രമല്ല, അത്യാവശ്യ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൃത്യസമയത്ത് ജനങ്ങൾക്ക് ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും പ്രധാനമന്ത്രി

‘ഒരു രാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’: വൈകാരിക വിടവാങ്ങൽ സന്ദേശവുമായി സിദ്ധരാമയ്യ
താനൊരു ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്നും തികച്ചും യാദൃച്ഛികമായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു

പെൻഡിംഗ് ചലാനുകൾ ഇല്ല! ചെക്കന്റെ ട്രാഫിക് റെക്കോർഡ് നോക്കി മകളുടെ കല്യാണത്തിന് പച്ചക്കൊടി കാട്ടി പിതാവ്
ഒരാളുടെ ഡ്രൈവിംഗ് രീതി അദ്ദേഹത്തിന്റെ പൊതുവായ സ്വഭാവത്തെയും അച്ചടക്കത്തെയും പ്രതിഫലിപ്പിക്കുന്നു എന്ന് ഈ പിതാവ് വിശ്വസിച്ചിരുന്നു


