India News
Latest updates and top stories from the India category
ഋതുതാരെ: ഇന്ത്യയിലാദ്യമായി ആർത്തവവിരാമ പ്രായത്തിലെ സ്ത്രീകൾക്ക് പ്രത്യേക പദ്ധതിയുമായി കർണാടകം
സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യനയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കർണാടകയുടെ ലക്ഷ്യമെന്ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ

വിവാഹമോചന കേസ് കുടുംബ കോടതിയിൽ; മുഖ്യമന്ത്രി വിജയ് എത്തുമോ?
വൻ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹർജി ചെംഗൽപട്ട് കുടുംബ കോടതി പരിഗണിക്കാൻ തീരുമാനിച്ചത്

ചാണകത്തിൽ നിന്ന് ഊർജം; 'ഗോബർധൻ' പദ്ധതിക്ക് 23,731 കോടി രൂപ കേന്ദ്രം നൽകും
അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ രാജ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് (CBG) ഉത്പാദനം പത്തിരട്ടിയായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026-27 സാമ്പത്തിക വർഷം മുതൽ 2035-36 വരെ നടപ്പിലാക്കുന്ന പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്

'അമേരിക്കൻ നിയമപ്രകാരമല്ല ഇന്ത്യയിൽ പ്രവർത്തിക്കേണ്ടത്'; മെറ്റയ്ക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്
മെറ്റയുടെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ പരിശോധന കർശനമാക്കുകയാണ് കേന്ദ്രം

ബംഗാളിൽ 5000 ലേറെ ഹിന്ദു മുസ്ലിം ദേവാലയങ്ങളുടെ ലൗഡ് സ്പീക്കറുകൾ മാറ്റി; മുസ്ലിം നേതാക്കൾ പ്രക്ഷോഭത്തിന്
എല്ലാ ആരാധനാലയങ്ങൾക്കെതിരെയും വിവേചനമില്ലാതെ ഒരുപോലെയാണ് നടപടി സ്വീകരിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

'ഗെറ്റ് റെഡി വിത്ത് മി' യുവാക്കളോട് കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള വീഡിയോ തയാറാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം റീൽ
"കഴിഞ്ഞ ആഴ്ചയാണ് നിങ്ങളിൽ പലരും ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിച്ചത്. അതേ ആവേശത്തോടും ഉന്മേഷത്തോടും കൂടി ഓഗസ്റ്റ് 7ന് ദേശീയ കൈത്തറി ദിനവും ആഘോഷിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു"

'ജെൻ-സി രാജ്യവിരുദ്ധരല്ല'; വിദ്യാർത്ഥികളുടെ ആശങ്കകൾ യഥാർത്ഥമാണെന്ന് മോഹൻ ഭാഗവത്
യുവജനങ്ങളുടെ ആശങ്കകളെ അകറ്റി നിർത്തുന്നതിന് പകരം അവരുമായി ഇടപഴകുകയാണ് വേണ്ടതെന്നും മോഹൻ ഭാഗവത്

മോദിയുടെ വൈറൽ റീൽസിന് മറുപടിയോ? ജെൻ-സികളെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാമിൽ 'ആസ്ക് മി എനിതിങ്' സെഷനുമായി രാഹുൽ ഗാന്ധി
രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ തങ്ങളുടെ ജെൻ-സി ബന്ധം ദൃഢമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം

ഉപഭോക്താക്കളെ കബളിപ്പിക്കൽ; 9 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിഴ ചുമത്തി
ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനോ കബളിപ്പിക്കാനോ ലക്ഷ്യമിട്ട് ഓൺലൈൻ ഇന്റർഫേസുകളിൽ കബളിപ്പിക്കുന്ന ഡിസൈനുകൾ (ഡാർക്ക് പാറ്റേണുകൾ) ഉപയോഗിച്ചതിനാണ് നടപടി.

'ക്യാ ബോൽതി പബ്ലിക്': സെപ്റ്റംബറിൽ സി.ജെ.പി പുതിയ രാജ്യവ്യാപക കാമ്പെയ്ൻ ആരംഭിക്കുമെന്ന് അഭിജീത് ദീപകെ
ആളുകളെ നേരിൽ കണ്ട് അവരുടെ പരാതികളും അഭിപ്രായങ്ങളും കേൾക്കുമെന്നും അഭിജീത് ദീപ്കെ

'സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ ജാഗ്രതയും മാന്യതയും പുലർത്തണം' എൻഡിഎ എംപിമാരോട് പ്രധാനമന്ത്രി മോദി
എൻഡിഎയുടെ ആദ്യമായി രാജ്യസഭയിലെത്തിയ 36 എംപിമാർക്കായി സംഘടിപ്പിച്ച പ്രാതൽ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഉപദേശം

'എഫ്സിആർഎ ഭേദഗതി ബിൽ സുതാര്യതയ്ക്കല്ല; നിയന്ത്രണത്തിന് വേണ്ടി': ശശി തരൂർ
വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ ആസ്തികൾക്കുമേൽ എക്സിക്യൂട്ടീവിന് വ്യാപകമായ അധികാരം നൽകുന്നതാണ് പുതിയ ബില്ലെന്നും തരൂർ

ഉത്തർപ്രദേശിലെ കൊല്ലപ്പെട്ട മുൻ എം പിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദിന്റെ മകൻ കാറപകടത്തിൽ മരിച്ചു
ഝാൻസി ജയിലിൽ കഴിയുന്ന മൂത്ത സഹോദരനെ കാണാൻ പോകുന്ന വഴിയാണ് അപകടം നടന്നത്

പ്രധാനമന്ത്രി മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കിയതിൽ തെറ്റ് പറ്റി; മെറ്റ കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞു
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ജൂലൈ 23-ന് പ്രധാനമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തടഞ്ഞതുമായി ബന്ധപ്പെട്ട് വിശദീകരണം തേടാനാണ് കേന്ദ്ര സർക്കാർ മെറ്റയുടെ മുതിർന്ന ആഗോള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.

'ബിജെപി വോട്ടിംഗ് മെഷീൻ വിമർശനം മറികടക്കാൻ ഉപതിരഞ്ഞെടുപ്പുകൾ ആസൂത്രിതമായി തോറ്റു കൊടുത്തു' അഖിലേഷ് യാദവ്
തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

'ഒട്ടും സമയമില്ല'; വയോജന സദനത്തിൽ മരിച്ച പിതാവിന്റെ അന്ത്യകർമങ്ങൾ പെൺമക്കൾ വിഡിയോ കോളിലൂടെ കണ്ടു
മതാപിതാക്കളുടെ അന്തിമ ചടങ്ങുകളിൽ പോലും മക്കൾ പങ്കെടുക്കാത്തതിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്

2013ലെ പീഡനക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുണ്‍ തേജ്പാൽ കുറ്റക്കാരൻ; വെറുതെവിട്ട വിധി റദ്ദാക്കി
2013ലെ ഗോവ പീഡനക്കേസിൽ തരുൺ തേജ്പാലിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തി. ശിക്ഷാവിധിയെക്കുറിച്ചുള്ള വാദം തുടർന്ന് നടക്കും

അനലോഗ് പനീർ സുരക്ഷിതമാണോ? ചില സംസ്ഥാനങ്ങൾ ഇത് നിരോധിച്ചത് എന്തുകൊണ്ട്?
യഥാർത്ഥ പനീറിന് പകരം കൃത്രിമമായി നിർമിക്കുന്ന ഒരു നോൺ-ഡയറി ഉത്പന്നമാണ് 'അനലോഗ് പനീർ'. ഇതിന്റെ നിർമ്മാണം, വിതരണം, സംഭരണം, വിൽപ്പന എന്നിവ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നിലവിൽ നിരോധിച്ചിരിക്കുകയാണ്. ലംഘിക്കുന്നവർക്ക് തടവുശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നു

E20 പെട്രോൾ ദോഷകരമെന്നാരോപിച്ച കത്ത് വാഹന നിർമ്മാതാക്കളുടെ സംഘടന പിൻവലിച്ചു
സർക്കാരിന്റെ ഇന്ധന നയങ്ങൾക്കും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷാ ലക്ഷ്യങ്ങൾക്കും ഓട്ടോമൊബൈൽ വ്യവസായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും സിയാം ഉറപ്പുനൽകി


