India News
Latest updates and top stories from the India category
തമിഴ്‌നാട് കോൺഗ്രസ് 27 പേരുടെ സ്ഥാനാർത്ഥിപട്ടികയിൽ കന്യാകുമാരി വിളവൻകോട് CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി
കന്യാകുമാരി ജില്ലയിലെ ആറ് സീറ്റുകളിൽ കിള്ളിയൂർ, വിളവൻകോട്, കൊളച്ചൽ എന്നീ മൂന്ന് സീറ്റിൽ കോൺഗ്രസ് മത്സരിക്കും.

ഇന്ത്യയ്ക്ക് കരുത്തേകാൻ 'അരിധമൻ' ; രാജ്യത്തിന്റെ മൂന്നാമത്തെ ആണവ മിസൈൽ അന്തർവാഹിനി കമ്മീഷൻ ചെയ്തു
വിശാഖപ്പട്ടണത്ത് വച്ച് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് കമ്മീഷൻ ചെയ്തത്. വാക്കുകളല്ല, ശക്തിയാണ് അരിധമൻ എന്നാണ് ഉദ്ഘാടനത്തിന് ശേഷം രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചത്.

പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
ഊർജ്ജ മേഖലയ്ക്ക് പുറമെ മറ്റ് മേഖലകളിലും ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ മോസ്കോ സന്നദ്ധമാണെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യമാണ് കാണിക്കുന്നതെന്നും ഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്ററോവ്

തമിഴ്‌നാട് ബിജെപി പട്ടികയിൽ അണ്ണാമലൈ ഇല്ല; കന്യാകുമാരിയിലെ 6 മണ്ഡലങ്ങളിൽ 5 ഇടത്തും സ്ഥാനാർത്ഥികൾ താമരയിൽ
നിരവധി മുതിർന്ന നേതാക്കളെയും മുൻ ഗവർണർമാരെയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ അവനാശി (എസ്‌സി) സീറ്റിൽ നിന്ന് മത്സരിക്കും, മുൻ ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ മൈലാപ്പൂരിൽ നിന്നാണ് മത്സരിക്കുക

'ബിജെപിക്കും മോദിക്കുമെതിരെ ശബ്ദമുയർത്താൻ രാഘവ് ചദ്ദ ഭയപ്പെടുന്നു'; എഎപി നേതാവ് അതിഷി
ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ തൃണമൂൽ കോൺഗ്രസ് കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഒപ്പിടാൻ ചദ്ദ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നും അതിഷി

നിശബ്ദനായി, പക്ഷേ തോറ്റിട്ടില്ല ;ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കണം : എഎപിയോട് രാഘവ് ചദ്ദ
പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോഴെല്ലാം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനാണ് ഞാൻ ശ്രമിച്ചത്. ആരും ഉയർത്താൻ മടിക്കുന്ന വിഷയങ്ങളാണ് ഞാൻ ഉന്നയിച്ചത്.

എംഎഫ് ഹുസൈനെ മറികടന്ന് 'യശോദയും കൃഷ്ണനും'; രാജാ രവിവർമ ചിത്രം വിറ്റുപോയത് 167.20 കോടി രൂപയ്ക്ക്!
മുമ്പ് ഈ റെക്കോർഡ് എം എഫ് ഹുസൈന്റെ 'ഗ്രാം യാത്ര' (1954) എന്ന ചിത്രത്തിനായിരുന്നു

റിലയൻസ് ഫൗണ്ടേഷൻ ‘വാട്ടർ ഫോർ ലൈഫ്’ ക്യാമ്പയിൻ: ഇന്ത്യയിലുടനീളം ജലാശയങ്ങൾ ശുദ്ധീകരിച്ച് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ
ഭാരതത്തിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള ഈ മുന്നേറ്റത്തിൽ ഇതിനകം 33,000-ത്തിലധികം സന്നദ്ധപ്രവർത്തകർ പങ്കാളികളായി

വർഷത്തിൽ രണ്ടു ദിവസം മാത്രം ട്രെയിനുകൾ സർവീസ് നടത്തുന്ന ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ ഏതെന്നറിയുമോ?
മതപരമായ ചടങ്ങുകൾക്കോ പ്രാദേശിക ഉത്സവങ്ങൾക്കോ വേണ്ടി മാത്രമാണ് തുറന്നു കൊടുക്കുന്നത്

'ഇന്ധനത്തിനോ ഗ്യാസിനോ ക്ഷാമമില്ല, ഇന്ത്യൻ ടാങ്കറുകൾ ഹോർമുസ് കടക്കുന്നത് നാവികസേനയുടെ അകമ്പടിയോടെ' : രാജ്നാഥ് സിംഗ്
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെയും ഇന്ത്യക്കാരെയും സംരക്ഷിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്നുണ്ട്.

രാഘവ് ചദ്ദക്കെതിരേ ആംആദ്മി പാർട്ടി; രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി
എഎപി എംപി അശോക് മിത്തലിനെ ഉപരിസഭയിലെ പാർട്ടിയുടെ പുതിയ ഉപനേതാവായി നിയമിച്ചു.

'ബംഗാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനം'; സുപ്രീം കോടതി
മാൾഡയിലെ സംഭവം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത ശ്രമമാണെന്ന് കോടതി

'ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ'; വിജയ്
ഡിഎംകെയെയും ബിജെപിയെയും വിശ്വസിക്കരുതെന്നും തങ്ങൾക്ക് ഒരു അവസരം നൽകിയാൽ സത്യസന്ധമായ ഒരു സർക്കാർ രൂപീകരിക്കുമെന്നും വിജയ്

കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
ജനവിധി അട്ടിമറിച്ച് പാർട്ടി മാറുന്ന പ്രവണത തടയാനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി

ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും അശ്ലീല വീഡിയോകൾ അയച്ചുതന്ന് അതിലുള്ളതുപോലെ ചെയ്യാൻ നിർബന്ധിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു

തടവുകാരിയുടെ മകളോട് ലൈംഗികാവശ്യം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
സ്ത്രീ പരാതിപ്പെട്ടതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും എ എസ് ഐയെ ശകാരിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു

ബീഹാർ കേരളം പോലെയാകണമെന്ന പ്രസ്താവനയ്ക്ക് തേജസ്വി യാദവ് മാപ്പ് പറയണമെന്ന് ജനതാദൾ നേതാവ്
തേജസ്വിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും നാണക്കേടുമാണെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് കുശ്വാഹ പറഞ്ഞു

ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
കോനനകുണ്ടെ ഇൻസ്പെക്ടർ പാപ്പണ്ണ, ബെംഗളൂരു പൊലീസ് വൃത്തങ്ങളിൽ ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന യശസ്വിനി ഗൗഡയ്ക്ക് അയച്ച ഓഡിയോ ക്ലിപ്പുകളും സന്ദേശങ്ങളുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്

റഫാലും സുഖോയിയും ഇനി ബിഹാറിലെ റോഡിലിറങ്ങും; എമർജൻസി ലാൻഡിംഗ് സൗകര്യങ്ങളോടെ മൂന്ന് ഹൈവേകൾ
റഫാൽ, സുഖോയ് തുടങ്ങിയ യുദ്ധവിമാനങ്ങൾക്കും സി-130 ജെ സൂപ്പർ ഹെർക്കുലീസ് പോലുള്ള കൂറ്റൻ ചരക്കുവിമാനങ്ങൾക്കും ഇറങ്ങാൻ കഴിയുന്ന വിധത്തിലാണ് ഈ പാതകൾ നിർമിക്കുന്നത്


