India News
Latest updates and top stories from the India category
കരാർ ജോലി നഷ്ടപ്പെടാതിരിക്കാൻ മുൻ സൈനികൻ ഭീകരാക്രമണ പദ്ധതി കെട്ടിച്ചമച്ചു
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് ദേശീയ അന്വേഷണ ഏജൻസികളെപ്പോലും ജാഗ്രതയിലാക്കിയിരുന്നു

'എന്റെ അമ്മായിയമ്മ മരിക്കണേ' ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ കുറിപ്പ്
ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം കാണിക്ക എണ്ണുന്നതിനിടയിലാണ് ക്ഷേത്ര അധികൃതർ ഈ കുറിപ്പ് കണ്ടെത്തിയത്.

തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ 'ഇ-മൂക്ക് ', 'ഇ-നാക്ക്' മെഷീനുകൾ; ഇറക്കുമതി ഫ്രാൻസിൽ നിന്ന്
നെയ്യ്, കശുവണ്ടി, ഏലക്ക, പഞ്ചസാര ഉൾപ്പെടെ പ്രസാദനിർമാണത്തിന് ഉപയോഗിക്കുന്ന 60-ഓളം അസംസ്‌കൃത വസ്തുക്കൾ ഇവിടെ പരിശോധിക്കും. കൂടാതെ ഭക്ഷണത്തിലെ കീടനാശിനികൾ, ലോഹങ്ങൾ, ആന്റിബയോട്ടിക് അംശങ്ങൾ എന്നിവ കണ്ടെത്താൻ കഴിയുന്ന 50-ഓളം ആധുനിക ഉപകരണങ്ങളും ലാബിലുണ്ടാകും

വിവാഹഘോഷയാത്രയിലെ മദ്യപരെ ചോദ്യം ചെയ്ത വ്യോമസേനാ ഉദ്യോഗസ്ഥനും പിതാവിനും നേരെ ആൾക്കൂട്ട ആക്രമണം
പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തവർ അസ്വാഭാവികമായി പെരുമാറിയതിനെ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്

തൃണമൂൽ നേതാവ് മുകുൾ റോയ് അന്തരിച്ചു: വിടവാങ്ങിയത് 34 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച ബംഗാൾ 'ചാണക്യൻ'
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് മുകുൾ റോയ് അറിയപ്പെട്ടിരുന്നത്. സിംഗൂർ, നന്ദിഗ്രാം സമരകാലം മുതൽ തൃണമൂലിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം പാർട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടു

ലക്ഷദ്വീപിലെ ബുധനാഴ്ച വാഹന നിരോധനം റമദാൻ വരെ നടപ്പിലാക്കില്ലെന്ന് ഭരണകൂടം
ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതെന്നും എന്നാൽ റമദാൻ അവസാനിക്കുന്നതുവരെ നടപ്പിലാക്കില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു

എഐ ഉച്ചകോടിയിലെ ഷർട്ടൂരി പ്രതിഷേധം; അഞ്ചാം പ്രതി ഗ്വാളിയറിൽ പിടിയിൽ; രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രവും പുറത്ത്
നേരത്തെ അറസ്റ്റിലായ നാല് പേരെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇത് വെറുമൊരു പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ നയതന്ത്ര പ്രതിച്ഛായയെ തകർക്കാനുള്ള ശ്രമമാണെന്നും കോടതി നിരീക്ഷിച്ചു

കർണാടകയിൽ 16 വയസിൽ താഴെയുള്ളവര്‍ക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും നിരോധനം പരിഗണനയില്‍
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു

വധുവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; പിന്നിൽ മുൻ കാമുകനെന്ന് സംശയം, പരാതിയുമായി വരൻ
വിവാഹ ചടങ്ങുകൾക്ക് ശേഷം കാമാഖ്യാനഗറിലേക്ക് മടങ്ങുകയായിരുന്നു നവദമ്പതികൾ

'മമത നയിച്ചില്ലെങ്കിൽ INDI മുന്നണി തകരും' രാഹുൽ ഗാന്ധിക്ക് മണിശങ്കർ അയ്യരുടെ ഉപദേശം
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് സഖ്യത്തിന്റെ യഥാർത്ഥ നേതാവെന്നും അവരില്ലെങ്കിൽ സഖ്യത്തിന്റെ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്നും മണിശങ്കര്‍ അയ്യര്‍

'നിങ്ങൾ അല്ലെങ്കിലേ നഗ്നരാണ്': AI ഉച്ചകോടിക്കിടെ കോൺഗ്രസിന്റെ ഷർട്ടില്ലാ പ്രതിഷേധത്തെ വിമർശിച്ച് പ്രധാനമന്ത്രി മോദി
കോൺഗ്രസ് ആശയപരമായി എത്രത്തോളം തകർന്നു എന്നതിന്റെ തെളിവാണ് സ്വന്തം രാജ്യത്തെ അപമാനിക്കുന്ന ഇത്തരം പ്രവൃത്തികളെന്ന് പ്രധാനമന്ത്രി

ജമ്മു കശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ഈ ഏറ്റുമുട്ടലോടെ ഈ വർഷം ജമ്മു മേഖലയിൽ വിവിധ ഇടങ്ങളിലായി ആകെ ആറ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു

Mann Ki Baath 'എന്നെന്നും ഓർമിക്കപ്പെടും'; മൻകി ബാത്തിൽ ആലിൻ ഷെറിന്റെ അവയവദാനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി മോദി
കുഞ്ഞിന്റെ വിയോഗത്തിന്റെ തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച ആലിന്റെ മാതാപിതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ
അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് സഹോദരിമാരെ കുടുംബാംഗങ്ങൾ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ശതാബ്ദി നഗർ സ്റ്റേഷനിൽ വെച്ചാണ് അദ്ദേഹം ഫ്ലാഗ് ഓഫ് നിർവഹിച്ചത്

മണിക്കൂറിൽ 120 കി.മീ വേഗത, 3 കോച്ചുകൾ; ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ മീററ്റിൽ; 12,930 കോടിയുടെ പദ്ധതികൾ
ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ആണ് നമോ ഭാരത്

ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ പിടിയിൽ
നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 12 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന് സമാനമായ മറ്റൊരു വൻ ദുരന്തമാണ് ഈ അറസ്റ്റിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിവാക്കിയത്.

'നീക്കങ്ങൾ നിരീക്ഷിക്കുന്നു': ട്രംപിന്റെ തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ കേന്ദ്രത്തിൻ്റ പ്രതികരണം
യുഎസ് ഭരണകൂടം പ്രഖ്യാപിച്ച നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു

എഐ ഉച്ചകോടിയിലെ കോൺഗ്രസ് പ്രതിഷേധം നേപ്പാളിലെ ജെൻ സി മോഡൽ;വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് ഡൽഹി പോലീസ്
പ്രതിഷേധത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്


