
ഫിഫ ലോകകപ്പിലെ അവിശ്വസനീയമായ പ്രകടനത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ കേപ് വെർദെ 'ബ്ലൂ ഷാർക്‌സ്' ടീമിന് വിമാനത്താവളത്തിൽ ഹീറോ പരിവേഷത്തോടെ ആവേശ സ്വീകരണം. ക്തരായ അർജന്റീനയ്‌ക്കെതിരായ നേരിയ തോൽവിക്ക് ശേഷം ഞായറാഴ്ച പ്രായ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ടീമിനെ വരവേൽക്കാൻ ആയിരക്കണക്കിന് ആരാധകരാണ് കൊടികളും ബാനറുകളുമായി തടിച്ചുകൂടിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു അട്ടിമറി പ്രകടനമാണ് ഈ കൊച്ചു പശ്ചിമാഫ്രിക്കൻ രാജ്യം കാഴ്ചവെച്ചത്.
