
ഏപ്രിൽ 17 മുതൽ 26 വരെ ആചാര്യശ്രീ രാജേഷിൻ്റെ നേതൃത്വത്തിൽ നടന്ന യാഗത്തിൽ പ്രപഞ്ച രൂപകൽപ്പനയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന നിരവധി അപൂർവ്വ ചടങ്ങുകൾ അരങ്ങേറി. കറുത്ത കുതിര രാത്രിയെയും വെളുത്ത കുതിര പകലിനെയും സൂചിപ്പിക്കുന്ന കാലസങ്കല്പം ഉൾപ്പെടെയുള്ള കാഴ്ചകൾ കാണാൻ വലിയ ജനസഞ്ചയമാണ് എത്തിയത്.
