
കോഴിക്കോട് ബീച്ചിൻ്റെ പഴയകാല ഭംഗി വീണ്ടെടുക്കുന്നതിനായി മൂൺലൈറ്റ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ 'പ്രോജക്ട് സുലൈമാനി' എന്ന പേരിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ശേഖരിച്ച മാലിന്യങ്ങൾ സംസ്കരണത്തിനായി 'ഗ്രീൻവേംസ്' ഏറ്റെടുത്തു. നാലാഴ്ച നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിലൂടെ ബീച്ചിനെ പൂർണ്ണമായും മാലിന്യമുക്തമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
