
2017 സെപ്റ്റംബർ 10-ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കും തുടർന്ന് അവിടെ നിന്ന് സൗദി അറേബ്യയിലേക്കുമായിരുന്നു കപിൽദേവിന്റെ എയർ ഇന്ത്യ വിമാന ടിക്കറ്റ്. എന്നാൽ തിരുവനന്തപുരം-മുംബൈ വിമാനം രണ്ട് മണിക്കൂറിലധികം വൈകിയതിനെ തുടർന്ന് അദ്ദേഹത്തിന് മുംബൈയിൽ നിന്നുള്ള അടുത്ത വിമാനം നഷ്ടപ്പെട്ടു.
