
അടിയന്തര സാഹചര്യങ്ങളെ ശാസ്ത്രീയമായി നേരിടാൻ സന്നദ്ധപ്രവർത്തകരെ സജ്ജരാക്കുന്ന യുവ ആപ്ദമിത്ര പദ്ധതിയുടെ ജില്ലാതല പരിശീലനം കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ സമാപിച്ചു. നാല് ഘട്ടങ്ങളിലായി നടന്ന ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 250 മൈ ഭാരത് വളണ്ടിയർമാർ ഇനി ജില്ലയുടെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിക്കും.
