
കോഴിക്കോട് നിലയത്തിൻ്റെ 76-ാം പിറന്നാൾ ദിനത്തിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ മുഖ്യാതിഥിയായി. അരനൂറ്റാണ്ടിലേറെയായി ആകാശവാണിയുമായുള്ള തൻ്റെ ആത്മബന്ധവും തൻ്റെ എഴുത്തുജീവിതത്തെ സ്വാധീനിച്ച റേഡിയോ പരിപാടികളും അദ്ദേഹം ചടങ്ങിൽ ഓർത്തെടുത്തു.
