
പഠനത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ആദിവാസി മേഖലകളിലെ കുട്ടികൾക്ക് പുത്തൻ പ്രതീക്ഷ നൽകുകയാണ് സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ 'സാമൂഹ്യ പഠനമുറികൾ'. ഡിജിറ്റൽ സൗകര്യങ്ങളും ലൈബ്രറികളും മെൻ്റർമാരുടെ മാർഗനിർദ്ദേശവും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ സ്കൂൾ ഡ്രോപ്പ് ഔട്ട് നിരക്ക് കുറയ്ക്കാനും കുട്ടികളെ മത്സരപരീക്ഷകൾക്ക് സജ്ജരാക്കാനും സാധിക്കുന്നു.
